'മമ്മൂക്കയാണ് വിനായകൻ ചേട്ടനെ സജസ്റ്റ് ചെയ്തത്': 'കളങ്കാവൽ' സംവിധായകൻ ജിതിൻ കെ ജോസ് പറയുന്നു

'മമ്മൂക്കയുടേത് എന്ന പോലെ വിനായകൻ ചേട്ടനും ഇതിന് മുന്നേ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നത്'

dot image

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയുടെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി തുടരുകയാണ്. കളങ്കാവൽ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിനായകനും മമ്മൂട്ടിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ സജീവമാണ്. ഇപ്പോഴിതാ വിനായകന്റെ കഥാപാത്രത്തെക്കുറിച്ച് റിപ്പോർട്ടറിനോട് മനസ്സ് തുറക്കുകയാണ് സിനിമയുടെ സംവിധയകാൻ ജിതിൻ കെ ജോസ്.

ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ഈ വേഷം അവതരിപ്പിക്കേണ്ടത് ആരെന്നതിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. അപ്പോൾ മമ്മൂട്ടിയാണ് വിനായകന്റെ പേര് നിർദേശിച്ചത് എന്ന് ജിതിൻ പറയുന്നു.

'മമ്മൂക്കയുടേത് എന്ന പോലെ വിനായകൻ ചേട്ടനും ഇതിന് മുന്നേ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി അത്യാവശ്യം ഇൻവോൾവ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ഓൺ ആയപ്പോൾ ഈ കഥാപാത്രം ആര് ചെയ്യണം എന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നു. അപ്പോൾ മമ്മൂക്ക തന്നെയാണ് വിനായകൻ ചേട്ടനെ സജസ്റ്റ് ചെയ്തത്,' ജിതിൻ കെ ജോസ് വ്യക്തമാക്കി.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. ജിതിന്റെ ആദ്യ സംവിധാന സംരംഭമാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് കളങ്കാവല്‍. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.

Content Highlights: Jithin K Jose says that Mammootty suggested Vinayakan for Kalamkaval movie

dot image
To advertise here,contact us
dot image