
മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ആന്റണി വര്‍ഗീസ് നായകനായെത്തിയ ചിത്രം ‘ദാവീദ്’. ഈ സിനിമയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി വര്‍ഗീസ്. ‘ദാവീദിന്റെ പഞ്ചിൽ ബ്രോയുടെ കിളി പറന്നു’ എന്ന വാചകത്തോട്
കൂടിയുളള പോസ്റ്റർ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പ്രതികരണം.
''ദാവീദ്’ സിനിമയുടെ പോസ്റ്റർ എന്ന വ്യാജേന ഒരു പോസ്റ്റർ കാണാൻ ഇടയായി. ഈ പോസ്റ്ററിന് ‘ദാവീദ്’ ടീമുമായി യാതൊരുവിധ ബന്ധവുമില്ല. ഇത്തരം പോസ്റ്ററുകൾ ഒരു സിനിമ പ്രവർത്തകരും മറ്റൊരു സിനിമയെ തകർക്കാനോ അപകീർത്തിപെടുത്താനോ ഉപയോഗിയ്ക്കും എന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല. ഇതുപോലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുവരുടെ മനോരോഗ സ്വഭാവം നമുക്കു മനസിലാക്കാം. എന്നാൽ ഈ ഒരു കാലത്തും ഇതൊക്കെ വിശ്വസിച്ചു മേൽപറഞ്ഞ പോസ്റ്റർ ഷെയർ ചെയ്യുന്ന ആളുകളോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നല്ല സിനിമകൾ എന്നും വിജയിക്കുക തന്നെ ചെയ്യും,' ആന്റണി വർഗീസ് പറഞ്ഞു.
ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ചിത്രമാണ് ‘ദാവീദ്’. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്സ്, ജോണ് & മേരി പ്രൊഡക്ഷന്സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ലിജോമോള്‍, സൈജു കുറുപ്പ്, വിജയരാഘവന്, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ വര്ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Content Highlights: Antony Varghese reacts to the fake poster of Daveed movie