വില്ലന് മുന്നേ നായകൻ വരവറിയിക്കും; 'MEGA SAGA'യ്ക്ക് ഇനി 50 ദിവസം, ബസൂക്ക പുതിയ പോസ്റ്റർ

ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

dot image

മമ്മൂട്ടിയുടെ സ്റ്റൈലിഷ് റോളുമായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം 'ബസൂക്ക'യ്ക്ക് വേണ്ടി ആരാധകർ റീ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2025, ഏപ്രിൽ 10 ന് വേൾഡ് വൈൽഡായാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റർ. സിനിമ റിലീസ് ചെയ്യുന്നതിന് 50 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കളങ്കാവലിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ക്രൂരമായ നെഗറ്റീവ് ഭാവത്തോടെയായിരുന്നു പോസ്റ്ററിൽ നടനെ അവതരിപ്പിച്ചത്. കളങ്കാവലിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ 'വില്ലന് മുന്നേ നായകൻ വരവറിയിക്കും' എന്നാണ് ബസൂക്കയെക്കുറിച്ച് ആരാധകർ അഭിപ്രായപ്പെടുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights: Mammootty movie Bazooka new poster out

dot image
To advertise here,contact us
dot image