വയ്യാതിരുന്നിട്ടും ഡാൻസ് കണ്ട് കമൽ സാർ കെട്ടിപ്പിടിച്ചു, അടുത്ത പരിപാടിക്ക് എന്നെ സജസ്റ്റും ചെയ്തു: റംസാൻ

'കമൽ ഹാസൻ കെട്ടിപിടിച്ച് അഭിനന്ദിച്ചതുപോലെ ഒരു മൊമെന്റ് ലൈഫിൽ ഉണ്ടായിട്ടില്ല'

dot image

ബാലതാരമായും ഡാൻസർ ആയും മലയാളികൾക്ക് സുപരിചിതനായ നടനാണ് റംസാൻ. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുകയാണ് റംസാൻ ഇപ്പോൾ. ഡാൻസ് കരിയറിൽ തനിക് ലഭിച്ച ഏറ്റവും നല്ല മൊമെന്റ് കമൽ ഹാസൻ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതാണെന്നും പിന്നീട് അദ്ദേഹം മറ്റൊരു പരിപാടിക്കായി തന്നെ സജസ്റ് ചെയ്തിരുന്നെന്നും

റംസാൻ പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

''വിക്രം' സിനിമയുടെ സക്സസ് സെലിബ്രേഷൻ ദുബായിൽ വെച്ച് നടക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്, ഇത്രയും വൈവിധ്യമാര്‍ന്ന രീതികളില്‍ അഭിനയിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന നടൻ വേറെ ഇല്ല. സാറിന്റെ പണ്ടുതൊട്ടുള്ള ഫേമസ് ആയ ചിത്രങ്ങളും അല്ലാത്തവയും കണ്ടിട്ടാണ് ട്രിബ്യൂട്ട് കൊടുക്കുന്നത്. നായകൻ തുടങ്ങി അദ്ദേഹത്തിന്റെ പഴയ ഒരുപാട് പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. 10 മിനിറ്റ് ഉള്ള ലോങ്ങ് പെർഫോറമാസ് ആയിരുന്നു അത്. സ്റ്റേജിൽ കയറുന്നതിന് മുൻപ് ഞങ്ങൾക്ക് നിർദ്ദേശം ഉണ്ടായിരുന്നു. അദ്ദേഹത്തിന് വയ്യ ഷൂട്ട് കഴിഞ്ഞു വന്നതാണ് സീറ്റിൽ നിന്ന് എഴുന്നേല്‍ക്കില്ല എന്നൊക്കെ.

പെർഫോമൻസ് കഴിയുന്നതിന് മുന്നേ സാർ എഴുന്നേറ്റു. അത് എനിക്ക് കാണാമായിരുന്നു. പെർഫോമൻസ് കഴിഞ്ഞു ഹായ് പറഞ്ഞപ്പോഴേക്കും സാർ എന്നെ കെട്ടിപിടിച്ചു. സിനിമയിൽ മാത്രം കണ്ട ആരാധനയുള്ള ഒരാളെ അതും കമൽ ഹാസൻ സാറിനെ കാണുന്നത് ഭാഗ്യം തന്നെയാണ്. ഞാൻ പല അഭിനേതാക്കൾക്കും ട്രിബ്യൂട്ട് കൊടുത്തിട്ടുണ്ട്. പക്ഷെ ഇത്രയും അടിപൊളി മൊമെന്റ് എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. എന്നെക്കുറിച്ചും ഡാൻസിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പിന്നീട്

അടുത്തൊരു പരിപാടിക്ക് എന്നെ സജസ്റ് ചെയ്തപ്പോള്‍ കുറച്ചുകൂടെ സന്തോഷമായി," റംസാൻ പറഞ്ഞു.

അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. ഗ്രെ ഷെയ്ഡ് കഥാപാത്രത്തെയാണ് ചിത്രത്തിൽ റംസാൻ അവതരിപ്പിക്കുന്നത്. സിനിമ ഫെബ്രുവരി 20ന് റിലീസ് ചെയ്യും.

Content Highlights: Ramzan says that he has never been a moment in life as appreciated by Kamal Haasan

dot image
To advertise here,contact us
dot image