'ഇടിയും ബഹളവും ഇല്ലാത്ത ഒരു പാവം ദുൽഖർ', സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് സൗബിൻ

ലോകേഷ് കനകരാജിന്റെ കൂലിയുടെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ ദുൽഖറിനൊപ്പമുള്ള ചിത്രത്തിലേക്ക് കടക്കുമെന്ന് സൗബിൻ അടുത്തിടെ പറഞ്ഞിരുന്നു.

dot image

സൗബിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സൽമാൻ പ്രധാന വേഷത്തിലെത്തിയ 'പറവ' എന്ന ചിത്രം ഇന്നും ആരാധകര്‍ മറന്നിട്ടില്ല. ഇതിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന 'ഓതിരം കടകം' എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടന്നു വെക്കുകയായിരുന്നു. എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകി സൗബിൻ വീണ്ടും ദുൽഖറുമൊത്തുള്ള സിനിമ പ്രഖ്യാപിച്ചിരുന്നു. സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമാകും ദുൽഖർ അവതരിപ്പിക്കുകയെന്ന് പറയുകയാണ് സൗബിൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എന്താണ് ദുൽഖർ ചെയ്യാതിരുന്നിട്ടുള്ളത് അത് രസകരമായി ചെയ്യാനാണ് ശ്രമിക്കുന്നത്. സൗഹൃദം ഉള്ളത് കൊണ്ട് തന്നെ ദുൽഖറിനോട് തുറന്ന് പറയാനും സാധിക്കും. വേറെ രീതിയിലുള്ള ദുൽഖർ ആയിരിക്കും അടുത്ത പടത്തിൽ. ഇതുവരെ കാണാത്ത ഇടിയും ബഹളവും ഇല്ലാത്ത പാവം ദുൽഖർ,' സൗബിൻ പറഞ്ഞു.

ലോകേഷ് കനകരാജിന്റെ കൂലിയുടെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ ദുൽഖറിനൊപ്പമുള്ള ചിത്രത്തിലേക്ക് കടക്കുമെന്ന് സൗബിൻ അടുത്തിടെ പറഞ്ഞിരുന്നു. മലയാളത്തിൽ രണ്ട് സിനിമകൾ ഉടൻ ചെയ്യുമെന്ന് അടുത്തിടെ ലക്കി ഭാസ്കർ സിനിമയുടെ കൊച്ചി പ്രീ റിലീസ് ഇവന്റിൽ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. ‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തിന്‍റേതാണ് രണ്ടാമത്തെ ചിത്രം.

Content Highlights: Soubin talks about the film starring Dulquer Salmaan

dot image
To advertise here,contact us
dot image