'തിരുച്ചിത്രമ്പലം വൈബ് പടം'; 'നിലാവുക്ക് എൻമേല്‍ എന്നടി കോപ'ത്തെക്കുറിച്ച് ലബ്ബര്‍ പന്ത് സംവിധായകൻ

പാ പാണ്ടി, രായൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയുന്ന ചിത്രമാണ് 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം'

dot image

ധനുഷ് സംവിധാനം ചെയ്യുന്ന 'നിലാവുക്ക് എൻമേല്‍ എന്നടി കോപം' എന്ന സിനിമ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. സിഇനിമയെക്കുറിച്ച് ലബ്ബർ പന്തിന്റെ സംവിധായകൻ തമിഴരശന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താൻ നിലാവുക്ക് എൻമേല്‍ എന്നടി കോപം കണ്ടുവെന്നും എനർജിറ്റിക് മൊമെന്റ്സുള്ള സിനിമയാണിത്. 'തിരുച്ചിത്രമ്പലം വൈബ്' സിനിമ എന്നാണ് നിലാവുക്ക് എൻമേല്‍ എന്നടി കോപ'ത്തെക്കുറിച്ച് തമിഴരശൻ കുറിക്കുന്നത്.

പാ പാണ്ടി, രായൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയുന്ന ചിത്രമാണ് 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം'. 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിൽ മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

'ഇഡലികടൈ' എന്ന ചിത്രവും ധനുഷ് സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിത്യ മേനനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഒരു മാസത്തെ ഗ്യാപ്പിലാണ് ധനുഷിന്റെ രണ്ട് സംവിധാന സംരംഭങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്.

Content Highlights: Dhanush and NEEK gets praise from Lubber Pandhu director

dot image
To advertise here,contact us
dot image