
എമ്പുരാന്റെ ഇതുവരെ പുറത്തുവരാത്ത ഒരു പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയാകെ വൈറലാകുന്നത്. ഹെലികോപ്ടറില്‍ ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട് ഫിറ്റില്‍, ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലായത്.
ഇതിന് പിന്നാലെ, എമ്പുരാനിലെ പുതിയ പോസ്റ്ററോ സിനിമയിലെ ഭാഗങ്ങളോ ലീക്കായതാണോ എന്ന ആകാംക്ഷയിലും ആശങ്കയിലുമായി ആരാധകര്‍. എന്നാല്‍ സംഭവം അതൊന്നുമല്ല, ഇത് അണിയറപ്രവര്‍ത്തര്‍ ഉയര്‍ത്തിയിരിക്കുന്ന പുതിയ ഹോര്‍ഡിങ്ങാണ്.
#Empuraan new poster 👏🏽👏🏽🔥🔥🔥#Mohanlal #L2E pic.twitter.com/vHTFxGbZpv
— FDFS Reviews (@FDFS_Reviews) February 21, 2025
#Empuraan Latest Still.!#Mohanlal #L2E pic.twitter.com/YrWU9Ntj2m
— What The Fuss (@WhatTheFuss_) February 21, 2025
തിരുവനന്തപുരത്തെ ന്യൂ തിയേറ്ററിന് പുറത്താണ് ഒരു വമ്പന്‍ ഹോര്‍ഡിങ് ഉയര്‍ന്നിരിക്കുന്നത്. ഈ ഹോര്‍ഡിങ് ഉയര്‍ത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റിടങ്ങളിലും സമാനമായ ഹോര്‍ഡിങ്ങുകള്‍ എത്തിയിട്ടുണ്ട്. സിനിമയുടെ ഇതുവരെ പുറത്തുവരാത്ത പോസ്റ്ററാണ് ഹോര്‍ഡിങ്ങില്‍ ഉള്ളത് എന്നതായിരുന്നു നേരത്തെ ദൃശ്യങ്ങള്‍ ചോര്‍ന്നതാണോ എന്ന ആശങ്ക ഉണ്ടാക്കിയത്.
അതേസമയം, എമ്പുരാന്റെ പുറത്തുവരുന്ന ഓരോ ക്യാരക്ടര്‍ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭിനേതാക്കള്‍ സംസാരിക്കുന്ന വീഡിയോ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കഥാപാത്രങ്ങളെ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നത്.
എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം പ്രീക്വലും സീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: New poster from Empuraan hoarding goes viral, video out