അയ്യങ്കാളിയാകുന്നത് മമ്മൂട്ടി അല്ല, സിജു വിൽസൺ; 'കതിരവൻ' ചിത്രീകരണം ഉടൻ ആരംഭിക്കുന്നു

സംവിധായകന്‍ അരുണ്‍ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യന്‍ങ്കാളിയായി എത്തുമെന്ന് പ്രഖ്യാപനം നടത്തിയത്.

dot image

നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘കതിരവന്‍’ സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. നേരത്തെ ചിത്രത്തിൽ അയ്യങ്കാളിയാകുന്നത് മമ്മൂട്ടിയായിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകന്‍ അരുണ്‍ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യന്‍ങ്കാളിയായി എത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാൽ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് മമ്മൂട്ടി ആയിരിക്കില്ല നടൻ സിജു വിൽസണാണ്.

ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന 'കതിരവൻ' സിനിമ താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് നിർമിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം നിർവ്വഹിക്കും.

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള ( മെമ്മറി ഓഫ് മർഡർ) അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെൻ്റ് അവാർഡ് നേടുന്ന ആദ്യ മലയാളിയായ അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. "എഡ്വിന്റെ നാമം" എന്ന ചിത്രമാണ് ഇതിനു മുൻപ് സംവിധാനം ചെയ്തത്. "വെൽക്കം ടു പാണ്ടിമല" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺരാജായിരുന്നു.

സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ബിജിബാൽ ആണ്. ലിറിക്സ് ഹരിനാരായണൻ, സത്യൻ കോമേരി. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. ആർട്ട് ജോസഫ് നെല്ലിക്കൽ. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനയൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ബിജിത് ധർമ്മജൻ.

Content Highlights:  The shooting of the movie 'Kathiravaan' will start soon

dot image
To advertise here,contact us
dot image