
പ്രഖ്യാപനം മുതൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രമായിരുന്നു ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ ആടുജീവിതം സിനിമയായി ഒരുക്കിയത് ബ്ലെസിയായിരുന്നു. 10 വര്‍ഷത്തോളമെടുത്താണ് ബ്ലെസി ആടുജീവിതത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ആറുവര്‍ഷത്തോളമാണ് ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോയത്. തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയോളമാണ് സ്വന്തമാക്കിയത്. എന്നാൽ സിനിമ സാമ്പത്തികമായി ലാഭമുണ്ടാക്കിയില്ലെന്ന് പറയുകയാണ് സംവിധായകനായ ബ്ലെസി. സിനിമയുടെ ബജറ്റും താരങ്ങളുടെ പ്രതിഫലവും സംബന്ധിച്ച് നിരവധി ചർച്ചകൾ ഉയർന്ന പശ്ചാത്തലത്തിലാണ് മാസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ബ്ലെസിയുടെ അഭിമുഖം ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
‘ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ.
https://fb.watch/xV2mdbNsCh/എന്നാല്‍ ആ സിനിമ കൊണ്ട് മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ഒരുപാട് സ്ഥലത്ത് ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു മലയാളസിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് നല്ല റീച്ച് ആ സിനിമക്ക് കിട്ടിയിട്ടുണ്ട്. അതിന് പുറമെ ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി. അതെല്ലാം നോക്കുമ്പോള്‍ ആടുജീവിതം നഷ്ടം വരുത്തിയെന്ന് പറയാന്‍ കഴിയില്ല,’ ബ്ലെസി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു. എ ആർ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
Content Highlights: Blessy says that Aadujeeft is not a financially profitable film