
രോഹിത്ത് സേതുമാധവൻ , മുജീബ് ടിആർ, ഡാനിയേൽ അലക്സ്, ശ്രീകാന്ത് സോമൻ, വിവേക് എസ് രത്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നൗഫൽ യാവൂ മറിയം സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ് ഡെക്സ്റ്റർ. മുജീബ് ടി ആർ, വിവേക് എസ് രത്ന എന്നിവർ ചേർന്ന് രചിച്ച ഷോർട്ട് ഫിലിമിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. 'OUR Way of Filmmaking' എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ടീസർ പുറത്തുവന്നത്.
സംവിധായകനായ നൗഫൽ യാവൂ മറിയം തന്നെയാണ് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നത്. ചെന്നൈ നഗരത്തിലേക്ക് തങ്ങളെ കബളിപ്പിച്ച് കടന്നുകളഞ്ഞ ഒരാളെ തേടി നാലുപേർ എത്തുന്നുതും അയാളെ പിടികൂടുന്നതിനിടയിൽ അവിടെവെച്ച് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഷോർട്ട് ഫിലിമിന്റെ സംഗീതസംവിധാനം ഇസൈ പേട്ടൈ വസന്ത് നിർവഹിച്ചിരിക്കുന്നു. OUR WAY OF FILMMAKING ൻ്റെ ബാനറിൽ അക്ഷയ് ഹാസിഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ത്രില്ലറിന്റെയും ഡ്രാമയുടെയും അതിരുകൾ ലംഘിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഉറ്റുനോക്കേണ്ട ഒരു സിനിമാ അനുഭവമായിരിക്കും.
വ്യത്യസ്തമായ തിരക്കഥയും ത്രില്ലിംഗ് ആഖ്യാനശൈലിയുമൊടുകൂടി "ഡെക്സ്റ്റർ" ഷോർട്ട് ഫിലിം ഫെബ്രുവരി 26-ന് സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തും. ചിത്രം സസ്പെൻസ് നിറഞ്ഞ ഒരു സിനിമാ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും അണിയറപ്രവർത്തകരും.
Content Highlights: Malayalam short film Dexter teaser out now