ധനുഷ് സിനിമയെ കടത്തിവെട്ടി ഡ്രാഗൺ; കളക്ഷനിൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 14.75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

dot image

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 14.75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ ആറ് കോടിയായിരുന്നെങ്കിൽ അടുത്ത ദിവസം 8 . 75 കോടിയാണ് സിനിമയുടെ കളക്ഷൻ.

ലൗവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്രാഗൺ. ഫെബ്രുവരി 21 ന് പ്രദർശനത്തിന് എത്തിയ സിനിമയിൽ അനുപമ പരമേശ്വരനാണ് നായിക. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നടീ കോപം എന്ന ചിത്രവുമായി ക്ലാഷ് വച്ചാണ് ഡ്രാഗണ്‍ എത്തിയതെങ്കിലും ഇതിനേക്കാള്‍ മികച്ച പ്രകടനം ബോക്സോഫീസില്‍ ചിത്രം നേടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രം 100 കോടി അടിക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ കണക്കുകൂട്ടുന്നുണ്ട്.

കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.

Content Highlights: Reports say that Dragon movie will cross 100 crores

dot image
To advertise here,contact us
dot image