ഷങ്കറിനെ പോലും വിറപ്പിച്ച വെങ്കടേഷ് ചിത്രം; സംക്രാന്തികി വസ്‌തുനാം ഒടിടിയിലേക്ക്

തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും

dot image

വെങ്കടേഷിനെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് 'സംക്രാന്തികി വസ്‌തുനാം'. ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി എത്തിയിരിക്കുകയാണ്.

മാർച്ച് ഒന്നു മുതൽ സംക്രാന്തികി വസ്‌തുനാം സീ 5 പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും.

അതേസമയം സിനിമ ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അനിൽ രവിപുടി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ടെംപ്ളേറ്റ് വർക്ക് ആയെന്നും അതിനെ മറ്റൊരു സാഹചര്യത്തിൽ പ്ലേസ് ചെയ്യാവുന്ന തരത്തിൽ ഉള്ള വലിയ സാധ്യതയാണ് സിനിമയ്ക്കുള്ളതെന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവാണ് സംക്രാന്തികി വസ്‌തുനാം. നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഡാക്കു മഹാരാജിന്‍റെയും ഷങ്കർ-രാം ചരൺ ചിത്രമായ ഗെയിം ചേഞ്ചറിന്റെയും ഒപ്പം റിലീസ് ചെയ്ത് 300 കോടിയിലധികം രൂപയാണ് സിനിമ ആഗോളതലത്തിൽ നേടിയത്.

മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ്, സായ്‌കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സംക്രാന്തികി വസ്‌തുനാമിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരിഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് സമീർ റെഡ്ഡി. തമ്മിരാജാണ് ചിത്രം എഡിറ്റ് ചെയ്തത്. ഭീംസ് സെസിറോലിയോയുടെതാണ് സംഗീതം.

Content Highlights: Sankranthiki Vasthunam OTT Release

dot image
To advertise here,contact us
dot image