
2025 രണ്ട് മാസങ്ങൾ പിന്നിടുമ്പോൾ തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണ്. കഴിഞ്ഞ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ഒറ്റ ഹിറ്റ് പോലും ഉണ്ടാകാതെയിരുന്നിടത്ത് മൂന്ന് ഹിറ്റ് സിനിമകളാണ് ഈ രണ്ട് മാസത്തിനിടയിൽ തമിഴിൽ ഉണ്ടായിരിക്കുന്നത്. അതേസമയം സൂപ്പർതാരങ്ങളായ അജിത്തിനും രവി മോഹനും തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ ആയില്ലെന്നുള്ളതും നിരാശയുണ്ടാക്കുന്നു.
മദ ഗജ രാജ, കുടുംബസ്ഥൻ, ഡ്രാഗൺ എന്നിവയാണ് രണ്ട് മാസത്തിനുള്ളിൽ കളക്ഷനിൽ നേട്ടമുണ്ടാക്കിയ മൂന്ന് സിനിമകൾ. പൊങ്കൽ റിലീസായി എത്തിയ വിശാൽ - സുന്ദർ സി ചിത്രം മദ ഗജ രാജ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. ഷൂട്ട് കഴിഞ്ഞ് 12 വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി മോശം സിനിമകളുമായി പരാജയത്തിലായിരുന്ന വിശാലിന്റെ തിരിച്ചുവരവ് കൂടിയാണ് മദ ഗജ രാജ. 56 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ഒപ്പം ഇറങ്ങിയ രവി മോഹൻ സിനിമയായ കാതലിക്ക നേരമില്ലൈ എന്ന സിനിമയെ മറികടന്നായിരുന്നു വിശാൽ സിനിമയുടെ കുതിപ്പ്.
Massive opening for #Dragon in Tamil Nadu!
— LetsCinema (@letscinema) February 23, 2025
Day 1: ₹6cr
Day 2: ₹8.75cr.
A new star is born! Congratulations @pradeeponelife pic.twitter.com/xu04BNo7n9
മണികണ്ഠൻ നായകനായി എത്തിയ കുടുംബസ്ഥൻ ഫാമിലി പ്രേക്ഷകരുടെ സപ്പോർട്ടോടെ വിജയം കൈവരിച്ച സിനിമയാണ്. രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ചിത്രം മണികണ്ഠന്റെ തുടർച്ചയായ മൂന്നാമത്തെ ഹിറ്റ് സിനിമയാണ്. 25.93 കോടിയാണ് സിനിമ ആഗോളതലത്തിൽ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയിലെ മണികണ്ഠന്റെ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു ഒരുക്കിയ ഡ്രാഗൺ ആണ് ഹിറ്റിലേക്ക് കുതിക്കുന്ന മൂന്നാമത്തെ സിനിമ. ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സിനിമയിലെ പ്രദീപിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് 14 കോടിയാണ് സിനിമയുടെ കളക്ഷൻ. ആദ്യ ദിവസം സിനിമ 6 കോടി നേടിയപ്പോൾ രണ്ടാം ദിവസം അത് 8.75 കോടിയായി ഉയർന്നു. ചിത്രം ഉടൻ 100 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
This year HIT tamil films 🏆💥#Dragon , Madha gaja raja , Kudumbasthan pic.twitter.com/saNflWfrG3
— ʲᵈᴀʟᴇxᴀɴᴅᴇʀᵗʷᵉᵉᵗˢ (@JDALEXtweets) February 22, 2025
എന്നാൽ അജിത് സിനിമയായ വിടാമുയർച്ചിക്ക് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായില്ല. 135 കോടി ആഗോള തലത്തിൽ നിന്നും നേടിയെങ്കിലും ഹിറ്റ് സ്റ്റാറ്റസ് നേടാൻ സിനിമയ്ക്ക് അത് മതിയായിരുന്നില്ല. മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയുടെ ബഡ്ജറ്റ് 200 കോടിക്കും മുകളിലായിരുന്നു. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്.
Content Highlights: Tamil cinema hit films in january and february