
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്. ആഗോളതലത്തിൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങിയ പുഷ്പയ്ക്കായി അഞ്ച് വര്‍ഷത്തോളമാണ് അല്ലു അര്‍ജുന്‍ മാറ്റിവെച്ചത്. പുഷ്പയ്ക്ക് ശേഷം കുറച്ച് സോഫ്റ്റ് ആയിട്ടുള്ള കഥാപാത്രങ്ങൾ അല്ലുവിനോട് ചെയ്യാൻ തൻ ആവശ്യപ്പെട്ടെന്ന് പറയുകയാണ് അല്ലുവിന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പുഷ്പ 2 റിലീസായിക്കഴിഞ്ഞ് ഞാന്‍ അല്ലുവുമായി സംസാരിച്ചിരുന്നു. അടുത്ത പ്രൊജക്ട് ഏതാണെന്ന് ചോദിച്ചപ്പോള്‍ ഒന്നും കണ്‍ഫോം ആയിട്ടില്ലെന്ന് പറഞ്ഞു. ഏത് തരത്തിലുള്ള കഥാപാത്രം ചെയ്യണമെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടെന്ന് തോന്നിയിട്ട് കുറച്ച് സോഫ്റ്റായിട്ടുള്ള കഥാപാത്രം ചെയ്യുന്നോ എന്ന് ചോദിച്ചു. പുഷ്പയില്‍ വളരെ റോ ആയിട്ടുള്ള ക്യാരക്ടറായിരുന്നല്ലോ അവന്‍ ചെയ്തത്.
അത്തരം കഥാപാത്രങ്ങള്‍ ഉള്ള നല്ല സബ്ജക്ട് വല്ലതും വന്നാല്‍ തന്നോളൂ’ എന്നായിരുന്നു അവന്റെ മറുപടി. സോഫ്റ്റായിട്ടുള്ള കഥാപാത്രമെന്ന് പറഞ്ഞാല്‍ വലിയൊരു കുടുംബത്തിലെ ഇളയ മകന്‍, കുടുംബത്തിനായി അവന്‍ എടുക്കുന്ന ത്യാഗങ്ങള്‍. അത്തരം സബ്ജ്കട് പല ഭാഷകളിലും വരുന്നുണ്ട്. അതെല്ലാം ഹിറ്റാകുന്നുണ്ട്. ഏത് കഥയായാലും ഇന്ത്യ മുഴുവന്‍ അക്‌സപ്റ്റ് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും കാര്യം ആ കഥയില്‍ ഉണ്ടാകണം. അത്തരം കഥകള്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടാകുന്നുണ്ട്,’ അല്ലു അരവിന്ദ് പറഞ്ഞു.
ജനുവരി 17 ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2 ബോക്സ് ഓഫീസിൽ 1800 കോടിയും കടന്ന് 2000ത്തിലേക്ക് കുതിക്കുകയാണ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലാണ് ഇനി പുഷ്പക്ക് മുന്നിലുള്ള സിനിമ. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു. ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Allu Arvind says that Allu Arjun was asked to do some soft roles after Pushpa