'നിങ്ങളുടെ സിനിമകൾ കണ്ടു വളർന്ന പയ്യൻ എന്ന നിലയിൽ…'; ഷങ്കറിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് 'ഡ്രാഗൺ'

സിനിമ ഇതിനകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു

dot image

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടുന്ന സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ ഷങ്കർ. ഡ്രാഗൺ ഒരു മികച്ച സിനിമയാണെന്നും സിനിമയുടെ അവസാന 20 നിമിഷങ്ങൾ തന്റെ കണ്ണ് നിറയിച്ചു എന്നുമാണ് ഷങ്കർ അഭിപ്രായപ്പെട്ടത്. അശ്വത് മാരിമുത്തു, പ്രദീപ് രംഗനാഥൻ ഉൾപ്പടെയുള്ള സിനിമയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു.

സംവിധായകന്റെ ഈ വാക്കുകൾക്ക് പ്രദീപും സമൂഹ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. ഷങ്കർ സിനിമകൾ കണ്ടു വളർന്ന ഒരു പയ്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ലഭിച്ച വാക്കുകൾ സ്വപ്നതുല്യമാണ് എന്ന് പ്രദീപ് കുറിച്ചു.

അതേസമയം സിനിമ ഇതിനകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 25 കോടിയോളം രൂപ നേടി. ലൗവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.

Content Highlights: Shankar praises Dragon movie

dot image
To advertise here,contact us
dot image