
നാഗ ചൈതന്യയെ നായകനാക്കി അല്ലു അരവിന്ദ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് 'തണ്ടേൽ'. സായ് പല്ലവിയായിരുന്നു ചിത്രത്തിൽ നായിക. ആഗോളതലത്തില്‍ 96 കോടി രൂപയോളമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ചിത്രം. ഇപ്പോളിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്. മാര്‍ച്ച് രണ്ടാം വാരത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നെറ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
ഫെബ്രുവരി 7 -നാണ് തണ്ടേൽ തിയേറ്ററുകളിലെത്തിയത്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രം ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസയാണ് നിർമിച്ചത്. 'ലവ് സ്റ്റോറി' എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തണ്ടേൽ. കടലിന്റെ പശ്‌ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Content Highlights: Thandel movie ott release update