'രാജുവേട്ടാ ഇതല്ലല്ലോ മെയിൻ വില്ലൻ… ഇനിയും സർപ്രൈസുകൾ ഇല്ലേ?' ചോദ്യവുമായി ആരാധകർ

ഇതുവരെ പുറത്തുവരാത്ത ചില സർപ്രൈസ് കഥാപാത്രങ്ങൾ എമ്പുരാനിൽ ഉണ്ടാകുമെന്നുമാണ് മറ്റു ചില ആരാധകർ അഭിപ്രായപ്പെടുന്നത്

dot image

മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന എമ്പുരാൻ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിടുന്നതിന്റെ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതുവരെ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകളിൽ ആരാധകർ ഏറ്റവും അധികം കാത്തിരുന്ന ഒന്നായിരുന്നു ഇന്ന് പുറത്തുവിട്ട മൂന്നാമത്തെ പോസ്റ്റർ. ആരായിരിക്കും മൂന്നാമത്തെ ക്യാരക്ടർ പോസ്റ്ററിലുണ്ടാവുക എന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ തന്നെയുണ്ടായിരുന്നു.

മോഹൻലാൽ അവതരിപ്പിക്കുന്ന അബ്‌റാം ഖുറേഷി, പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്നിവരാണ് ആദ്യത്തെ രണ്ട് പോസ്റ്ററിലുള്ളതെന്ന് ഉറപ്പാണ്. ഇതിനാൽ മൂന്നാമത്തെ കഥാപാത്രം പ്രധാന വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാകും എന്നായിരുന്നു ഫാൻ തിയറികൾ. ഇതിന്റെ പശ്ചാത്തലത്തിൽ കൊറിയൻ താരം ഡോൺ ലീ മുതൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം റിക്ക് യൂണിന്റെ പേരുകൾ വരെ പറഞ്ഞു കേട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ എത്തിയത് വിജയ്, രജനികാന്ത് തുടങ്ങിയവരുടെ സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടൻ അഭിമന്യു സിംഗിന്റെ ക്യാരക്ടർ പോസ്റ്ററാണ് അനിയപ്രവർത്തകർ പുറത്തുവിട്ടത്. ബൽരാജ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

ഈ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ചില ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ നീരസം പങ്കുവെക്കുന്നുണ്ട്. ഈ കഥാപാത്രമായിരിക്കുമോ പ്രധാന വില്ലൻ എന്നാണ് അവർ ചോദിക്കുന്നത്. ഈ കഥാപാത്രമായിരിക്കും പ്രധാന വില്ലനെന്ന് അണിയപ്രവർത്തകർ പറഞ്ഞിട്ടില്ല എന്നും എമ്പുരാനിൽ ചില സർപ്രൈസ് കഥാപാത്രങ്ങൾ ഉണ്ടാകുമെന്നുമാണ് മറ്റു ചില ആരാധകർ അഭിപ്രായപ്പെടുന്നത്. ലൂസിഫർ എന്ന സിനിമയിലെ വിവേക് ഒബ്‌റോയ് അവതരിപ്പിച്ചത് പോലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് അഭിമന്യു സിംഗ് എന്ന് മറ്റു ചിലർ പറയുന്നു. എന്ത് തന്നെയായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ കടുക്കുകയാണ്.

2025 മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തുക. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Fans asks that is Abhimanyu Singh the main villain of Empuraan

dot image
To advertise here,contact us
dot image