
ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'സനം തേരി കസം'. രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. എന്നാൽ റീ റിലീസിന് പിന്നാലെ ബോളിവുഡിനെ ഞെട്ടിക്കുന്ന വിജയമാണ് സിനിമ നേടിയത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകരിൽ ഒരാളായ വിനയ് സപ്രു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
സനം തേരി കസം 90 സിലാണ് നിർമിച്ചിരുന്നതെങ്കിൽ തങ്ങളുടെ ആദ്യ ചോയ്സ് സൽമാൻ ഖാൻ ആയിരുന്നേനെ എന്ന് സംവിധായകൻ വിനയ് സപ്രു പറഞ്ഞു. 'അദ്ദേഹത്തിന്റെ കണ്ണുകളിലെ നിഷ്കളങ്കതയും നായികയെ അദ്ദേഹം നോക്കുന്ന രീതിയൊക്കെ ചേർത്തുവെക്കുമ്പോൾ ആ കാലഘട്ടത്തിലെ മികച്ച റൊമാന്റിക് നായകനായിരുന്നു സൽമാൻ. ഇന്ദർ എന്ന നായകനായി അദ്ദേഹം വളരെ മികച്ച ചോയ്സ് ആകുമായിരുന്നു. തന്റെ കോ സ്റ്റാറുകൾ വളരെ സ്പെഷ്യൽ ആയി ട്രീറ്റ് ചെയ്യുന്ന ആളാണ് സൽമാൻ ഖാൻ. 90 കളിലെ റൊമാൻ്റിക് ഹീറോ ആയിരുന്നു അദ്ദേഹം', വിനയ് സപ്രു പറഞ്ഞു.
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് റീ റിലീസ് ചെയ്ത സനം തേരി കസം ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് നേടിയത്. 40 കോടിയാണ് സിനിമ റീ റിലീസിൽ വാരികൂട്ടിയത്. ഇത് ചിത്രത്തിന്റെ ലൈഫ്ടൈം കളക്ഷനെക്കാൾ കൂടുതലാണ്. 9 കോടി ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ നേടിയത്. സിനിമയിലെ ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചു. ഒപ്പം ഇറങ്ങിയ ബോളിവുഡ് സിനിമയായ ലവ്‌യാപയെക്കാൾ കളക്ഷൻ ആണ് സനം തേരി കസത്തിന് ലഭിച്ചത്.
Content Highlights: Salman would have been the first choice for sanam teri kasam in the 90s