'ലൂസിഫറിൽ മിസ് ആയി, എമ്പുരാനിൽ ലാലേട്ടനൊപ്പം കോമ്പിനേഷൻ സീനുണ്ട്': ടൊവിനോ തോമസ്

'എമ്പുരാനിലെ ഏറ്റവും നല്ല പെർഫോമൻസ് ഈ സീനിൽ ആയിരിക്കുമെന്നാണ് എനിക്ക് ഡബ്ബിങ് കഴിഞ്ഞപ്പോൾ തോന്നിയത്'

dot image

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലൂസിഫറിൽ ജതിൻ രാംദാസായി എത്തിയ ടൊവിനോയുടെ എമ്പുരാനിലെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ലൂസിഫറിൽ തനിക്ക് മോഹൻലാലുമായി കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ലെന്നും എന്നാൽ എമ്പുരാനിൽ ഉണ്ടെന്നും പറയുകയാണ് ടൊവിനോ.

'ചുരുക്കം സീനുകൾ മാത്രമായിരുന്നെങ്കിലും വളരെ രസമുള്ള ക്യാരക്ടർ ആയിരുന്നു എനിക്ക് ലൂസിഫറിൽ രാജുവേട്ടനും മുരളിച്ചേട്ടനും തന്നത്. രാഷ്ട്രീയത്തിൽ താല്പര്യം ഇല്ലാത്ത രാഷ്ട്രീയക്കാരന്റെ മകൻ അവസാനം മുഖ്യമന്ത്രി ആകുന്നിടത്താണ് ലൂസിഫർ അവസാനിക്കുന്നത്. എമ്പുരാന്റെ സ്ക്രിപ്റ്റും അതിലെ എന്റെ കഥാപാത്രവും അറിഞ്ഞപ്പോൾ എനിക്ക് കൗതുകം കൂടുതലായിരുന്നു. 'മുണ്ടുടുക്കാനും അറിയാം വേണ്ടി വന്നാൽ അത് മടക്കി കുത്താനും അറിയാം' എന്ന ലൂസിഫറിലെ ഡയലോഗാണ് ഞാൻ കൂടുതലും ആരാധകർ ആവശ്യപ്പെട്ടിട്ട് പറഞ്ഞിട്ടുള്ളത്. ഒരിക്കൽ രാജുവേട്ടനെക്കൊണ്ട് ആരോ ഈ ഡയലോഗ് പറയിപ്പിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ചേട്ടാ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ ഞാൻ അതുവെച്ചാണ് പൊക്കോണ്ട് ഇരിയ്ക്കുന്നതെന്ന്.

ലൂസിഫറിൽ എനിക്ക് ലാലേട്ടനുമായി കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല പക്ഷെ ഈ സിനിമയിൽ കോമ്പിനേഷൻ സീനുണ്ട്. എമ്പുരാനിലെ ഏറ്റവും നല്ല പെർഫോമൻസ് ഈ സീനിൽ ആയിരിക്കുമെന്നാണ് എനിക്ക് ഡബ്ബിങ് കഴിഞ്ഞപ്പോൾ തോന്നിയത്. സിനിമ ആസ്വദിക്കാൻ ഞാനും കാത്തിരിക്കുകയാണ്,' ടൊവിനോ പറഞ്ഞു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ എത്തും. എമ്പുരാൻ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Tovino Thomas says there is a combination scene with Mohanlal in Empuraan

dot image
To advertise here,contact us
dot image