
നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഡാക്കു മഹാരാജ്'. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടി റിലീസ് ചെയ്തത്. സ്ട്രീമിങ് ആരംഭിച്ച് ഒരുവാരം പിന്നിടുമ്പോൾ ചിത്രം നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. നേഷൻവൈഡിൽ ഒന്നാം സ്ഥാനത്താണ് സിനിമയുള്ളത്. മാത്രമല്ല ഇംഗ്ലീഷ് ഇതര സിനിമകളുടെ ഗ്ലോബൽ പട്ടികയിൽ ആറാം സ്ഥാനവും ഡാക്കു മഹാരാജ് സ്വന്തമാക്കി. ഈ സിനിമ ഇതുവരെ 24 ദശലക്ഷം വ്യൂസാണ് സിനിമ നേടിയിരിക്കുന്നത്.
സംക്രാന്തി റിലീസായി ജനുവരി 12 നാണ് ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്.
പ്രഗ്യ ജെയ്സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ബാലകൃഷ്ണയും ഉർവശി റൗട്ടേലയും ഉള്ള ഒരു ഗാനരംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗാനത്തിന്റെ കൊറിയോഗ്രഫിയെ ചൂണ്ടികാണിച്ചായിരുന്നു വിമർശനം. കെ.ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിർവഹിച്ചത്.
Content Highlights: Daaku Maharaj trending in Netflix