
മലയാളത്തിലെ 'ദി മോസ്റ്റ് അവൈറ്റിങ്' മൂവി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ സിനിമാപ്രേമികൾ ഒന്നടങ്കം പറയുകയുള്ളൂ… പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ. ക്വാളിറ്റി കൊണ്ടും താരനിര കൊണ്ടും ചിത്രം ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസാന പോസ്റ്റർ ഇന്ന് വൈകുന്നേരം പുറത്തുവിടും. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന നായക കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന് എത്തുക എന്നാണ് സൂചനകൾ.
ഇതിന്റെ ആദ്യ സൂചനയായി കഥാപാത്രത്തിന്റെ ഒരു ഗ്ലിംപ്സ് പൃഥ്വിരാജ് സമൂഹ മദ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിന്റെ കണ്ണുകളുടെ ക്ലോസ് അപ്പ് ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്. 'ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ നരകത്തിൽ എരിയുന്ന തീക്കനൽ കാണാം' എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
As you stare into his eyes, you shall see the fires burning in the depths of hell. Ab’Raam. Stephen. The Overlord. #L2E #EMPURAAN pic.twitter.com/DVnzQIT2ST
— Prithviraj Sukumaran (@PrithviOfficial) February 26, 2025
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Prithviraj shares th first glimpse of Mohanlal's character in Empuraan