
മഞ്ജു വാര്യർ, വിശാഖ് നായർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ഹിന്ദി ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോണറിലാണ് ചിത്രമൊരുങ്ങിയത്. എ സർട്ടിഫിക്കറ്റ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
https://www.instagram.com/reel/DGfHG2rRfwZ/?utm_source=ig_web_copy_linkഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. മായാനദി, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, മറഡോണ, നാരദൻ, നീലവെളിച്ചം, അഞ്ചാം പാതിര തുടങ്ങീ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു സൈജു ശ്രീധരൻ.
Content Highlights: Footage film Hindi trailer released