FINALLY… ഇതാണ് മക്കളേ തീ ഐറ്റം!; 'ഒരേയൊരു രാജാവിനെ' തുറന്നുവിട്ട് L2 ടീം

പോസ്റ്റർ നിമിഷ നേരങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

dot image

നീണ്ട 35 ക്യാരക്ടർ പോസ്റ്ററുകൾക്കിപ്പുറം നായകന്റെ പോസ്റ്റർ പുറത്തുവിട്ട് എമ്പുരാൻ ടീം. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കറുത്ത വസ്‌ത്രം ധരിച്ച്, കണ്ണുകളിൽ എരിയുന്ന അഗ്നിയുമായി, സ്വാഗിലാണ് മോഹൻലാലിനെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. പോസ്റ്റർ നിമിഷ നേരങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

നേരത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദിന്റെ ക്യാരക്ടർ പോസ്റ്ററും വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സയീദ് മസൂദിന്റെ ഭൂത കാലത്തിന് ഒരു വലിയ പ്രാധാന്യം എമ്പുരാനിൽ ഉണ്ടാകുമെന്നാണ് വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെ അണ്ടർ വേൾഡ് കിംഗ് ആയി മാറിയെന്നും ഖുറേഷിയും സയീദും തമ്മിലുള്ള ബന്ധവും സിനിമ എക്സ്പ്ലോർ ചെയ്യുമെന്നുമാണ് പൃഥ്വി പറയുന്നത്.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights: Mohanlal character poster in Empuraan out

dot image
To advertise here,contact us
dot image