ഖുറേഷി അബ്‌റാമിന്‌റെ കഥ അറിയണമെങ്കിൽ മൂന്നാം ഭാഗവും കാണേണ്ടി വരും: മോഹൻലാൽ

'ഖുറേഷി അബ്‌റാമിന്റെ ലോകമാണ് രണ്ടാം ഭാ​ഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്'

dot image

ഏറെ കാത്തിരിപ്പുകൾക്ക് ശേഷം എമ്പുരാൻ എന്ന സിനിമയിലെ മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തെക്കുറിച്ചും ഫ്രാഞ്ചൈസിയെക്കുറിച്ചും മോഹൻലാൽ സംസാരിക്കുന്ന ഒരു വീഡിയോക്കൊപ്പമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. താൻ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാമിന്റെ ലോകമാണ് രണ്ടാം ഭാഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത് എന്നാണ് മോഹൻലാൽ വീഡിയോയിൽ പറയുന്നത്. ഈ കഥാപാത്രത്തിന്റെ കഥ അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാ​ഗവും കാണേണ്ടി വരും എന്നും മോഹൻലാൽ പറഞ്ഞു.

'ഖുറേഷി അബ്‌റാമിന്റെ ലോകമാണ് രണ്ടാം ഭാ​ഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ഖുറേഷി അബ്‌റാമിന്റെ അഥവ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാ​ഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാ​ഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാ​ഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും', എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content HIghlights: Mohanlal talks about Khureshi Ab'Raam in Empuraan movie

dot image
To advertise here,contact us
dot image