'ഛാവ' സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടുത്തം, സ്ക്രീൻ കത്തി നശിച്ചു, വീഡിയോ വൈറൽ

തിയേറ്ററിലെ സ്‌ക്രീനിന്റെ മുകൾ ഭാഗമാണ് കത്തി നശിച്ചത്.

dot image

ഛാവ സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിച്ചു. ഡൽഹിയിലെ സിറ്റി മാളിലെ പി വി ആർ തിയേറ്ററിലാണ് തീപിടുത്തം ഉണ്ടായത്. തിയേറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബുധനാഴ്ച വൈകിട്ട് 5:40-ന്റെ ഷോയ്ക്കിടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

മൾട്ടിപ്ലക്‌സിലെ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് മാളിലെ അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിയേറ്ററിലെ സ്‌ക്രീനിന്റെ മുകൾ ഭാഗമാണ് കത്തി നശിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ തിയേറ്ററിലെ തീ അണയ്ക്കുകയും ആളുകളെ തിയേറ്ററിന് പുറത്ത് എത്തിക്കുകയും ചെയ്തിരുന്നു. ആർക്കും പരിക്ക് ഇല്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആഗോളതലത്തിൽ 300 കോടി കളക്ഷൻ കടന്നിരിക്കുകയാണ് ചിത്രം. രശ്‌മിക മന്ദാനയാണ് നായികയായി എത്തിയത്.

Content Hihlights: fire broke out in the theater during the screening of the movie 'Chava'

dot image
To advertise here,contact us
dot image