കളിയാക്കിയവരൊക്കെ ഇങ്ങ് വന്നേ, ദേ കാണ് ഷൈൻ ടോം ചാക്കോയുടെ കിടിലൻ പ്രകടനം; ഡാക്കു മഹാരാജിലെ വേഷത്തിന് കയ്യടി

നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഡാക്കു മഹാരാജ് എന്ന സിനിമയിലെ ഷൈനിന്റെ പ്രകടനം ഇപ്പോൾ കയ്യടി നേടുകയാണ്

dot image

മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ഷൈൻ ടോം ചാക്കോ. എന്നാൽ ഇടക്കാലത്ത് മോശം പ്രകടനങ്ങൾ കാരണം പ്രേക്ഷകരിൽ നിന്നും ഏറെ വിമർശനങ്ങൾ നടൻ ഏറ്റുവാങ്ങിയിരുന്നു. എല്ലാ സിനിമകളിലും ഒരേ രീതിയിലുള്ള പ്രകടനമെന്നും വ്യത്യസ്തമായി ഒന്നും നടന്റെ പക്കലിൽ നിന്നും ഉണ്ടാവുന്നില്ലെന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഡാക്കു മഹാരാജ് എന്ന സിനിമയിലെ ഷൈനിന്റെ പ്രകടനം ഇപ്പോൾ കയ്യടി നേടുകയാണ്.

ചിത്രത്തിൽ സ്പെഷ്യൽ ഫോഴ്‌സ് ഇൻസ്പെക്ടർ സ്റ്റീഫൻ രാജ് എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ വൻ സ്വാഗോടെയാണ് ഷൈനിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാലയ്യയുമായിട്ടുള്ള ഷൈനിന്റെ കോമ്പിനേഷൻ സീനുകൾക്കെല്ലാം പ്രേക്ഷകരിൽ നിന്നും നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള റോളുകൾ ഷൈൻ കൂടുതൽ ഇനി ചെയ്യണമെന്ന് ആണ് പ്രേക്ഷകരുടെ ആവശ്യം. അതേസമയം, ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളാണ് ഡാക്കു മഹാരാജിന് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

സ്ട്രീമിങ് ആരംഭിച്ച് ഒരുവാരം പിന്നിടുമ്പോൾ ചിത്രം നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. നേഷൻവൈഡിൽ ഒന്നാം സ്ഥാനത്താണ് സിനിമയുള്ളത്. മാത്രമല്ല ഇംഗ്ലീഷ് ഇതര സിനിമകളുടെ ഗ്ലോബൽ പട്ടികയിൽ ആറാം സ്ഥാനവും ഡാക്കു മഹാരാജ് സ്വന്തമാക്കി. ഈ സിനിമ ഇതുവരെ 24 ദശലക്ഷം വ്യൂസാണ് സിനിമ നേടിയിരിക്കുന്നത്. സംക്രാന്തി റിലീസായി ജനുവരി 12 നാണ് ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്.

Content Highlights: Shine tom chacko's role in Daaku Maharaj gets positive response

dot image
To advertise here,contact us
dot image