'കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍' എന്ന ആക്ഷേപം; പ്രമോഷനിടെ യൂട്യൂബറുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച്‍ ധ്യാൻ

'എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമയെന്ന് ചോദിച്ചില്ലേ, അത് ആളുകളെ വെറുപ്പിക്കാത്തത് കൊണ്ടാണ്' എന്നും ധ്യാൻ

dot image

'ആപ്പ് കൈസേ ഹോ' എന്ന ചിത്രത്തിന്റെ പ്രമോഷനിടെ യൂട്യൂബറുടെ ചോദ്യത്തിനോട് പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്നായിരുന്നു യൂട്യൂബറുടെ പരാമര്‍ശം. ആദ്യം ചോദ്യത്തെ നിസാരമായി തള്ളി കളഞ്ഞ ധ്യാൻ ചോദ്യം ആവർത്തിച്ചതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രമോഷനിടെ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

'കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍' എന്നാണ് ധ്യാനിനെക്കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു യൂട്യൂബർ പറഞ്ഞത്. 'കള്ളപ്പണം വെളുപ്പിക്കുന്നത് ഞാൻ അല്ലല്ലോ, അതുകൊണ്ട് എനിക്ക് എന്താ ഗുണം. ആ രീതിയിൽ അവർക്ക് ഗുണം ഉണ്ടാകുന്നുണ്ടെങ്കിൽ എന്റെ പടം നഷ്ടമുണ്ടാക്കിയിട്ടില്ല. എല്ലാരും വെളുപ്പിച്ചില്ലേ' എന്നാണ് ധ്യാൻ ആദ്യം ഈ ചോദ്യത്തോട് പ്രതികരിച്ചത്.

താൻ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത് എന്നായിരുന്നു ധ്യാന്‍ തിരിച്ച് ചോദിച്ചത്. 'യൂട്യൂബര്‍ സ്വന്തം ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നതെന്നും അതേ ഗൗരവത്തോടെയാണ്‌ ഞാൻ സിനിമയില്‍ അഭിനയിക്കുന്നത്. വളരെ വ്യക്തിപരമായ ചോദ്യമാണ് നീ ചോദിച്ചത്. അത് നിനക്ക് ഈ പടത്തിന്റെ പ്രെമോഷന്‍ പാരിപാടിയില്‍, ഇത്രയും ആളുകള്‍ ഇരിക്കുമ്പോള്‍ ചോദിക്കണമായിരുന്നോ? യുട്യൂബിന്റെ താഴെ വരുന്ന കമന്റ് കണ്ടാണോ നീ ഓരോന്ന് ചോദിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് ചോദിച്ചത്. യുട്യൂബിന്റെ താഴെ വരുന്ന കമന്റ് അല്ലാതെ സിനിമയെ കുറിച്ച് നിനക്ക് വേറെ എന്തെങ്കിലും അറിയാമോ? ഇല്ലെങ്കില്‍ മിണ്ടരുത്' ധ്യാന്‍ പറഞ്ഞു.

'എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമയെന്ന് ചോദിച്ചില്ലേ, അത് ആളുകളെ വെറുപ്പിക്കാത്തത് കൊണ്ടാണ്. ഇവിടെ ഹിറ്റ് സിനിമ ചെയ്യുകയല്ല വേണ്ടത്. അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന തിരിച്ചറിവ്, വെറുപ്പിക്കാതിരിക്കുക എന്നിവയാണ്. നീ ഇത്രയും സമയമായിട്ട് ചെയ്ത് കൊണ്ടിരിക്കുന്നത് വെറുപ്പിക്കലാണ്. എന്നെയും അവിടെ ഇരിക്കുന്ന മുഴുവന്‍ ആളുകളെയും വെറുപ്പിച്ചില്ലേ,' ധ്യാൻ കൂട്ടിച്ചേർത്തു.

Content Highlights:  Dhyan Srinivasan clashed to YouTuber's question during the promotion

dot image
To advertise here,contact us
dot image