
മലയാളി സിനിമാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ - സത്യൻ അന്തിക്കാട്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. സിനിമയുടെ ലൊക്കേഷനിൽ നിന്നും നടൻ സംഗീത് പ്രതാപ് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ശ്രീനിവാസന്റെ കൈപിടിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും സംഗീത് പ്രതാപും നിൽക്കുന്ന ചിത്രമാണ് സൈബറിടത്ത് വൈറല്‍. 'ചില്ലിട്ടുവയ്ക്കേണ്ട, മില്യൺ ഡോളർ പിക്' എന്നാണ് ചിത്രത്തിന് നടൻ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഹൃദയപൂര്‍വ്വത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമാണിതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.
Caption 😁❤️#Mohanlal #Hridayapoorvam pic.twitter.com/un1owbFCfb
— Unni L 🦉 (@Unni87343) February 27, 2025
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.
Content Highlights: Srinivasan Mohanlal's picture getting attention on social media