കൂലി 1000 കോടി അടിക്കും, രജനികാന്തിനെ കാണാൻ സെറ്റിൽ പോയപ്പോൾ സിനിമയുടെ 45 മിനിറ്റ് കണ്ടു: സന്ദീപ് കിഷൻ

'കൂലി എന്ന സിനിമയിൽ അഭിനയിച്ചിട്ടില്ല, രജനികാന്തിനെ നേരിൽ കാണാനാണ് സെറ്റിൽ പോയത്, സിനിമ കണ്ടു'

dot image

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്സുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമ 1000 കോടി അടിക്കുമെന്ന് പറയുകയാണ് നടൻ സന്ദീപ് കിഷൻ. സിനിമയുടെ 45 മിനിറ്റ് ഇദ്ദേഹം കണ്ടെന്നും ഉറപ്പായും വമ്പൻ ഹിറ്റാകുമെന്നും നടൻ പറഞ്ഞു. ഒരു തെലുങ്ക് മാധ്യമത്തിനോട് സംസാരിക്കവെയാണ് പ്രതികരണം.

'ഞാൻ കൂലി എന്ന സിനിമയിൽ അഭിനയിച്ചിട്ടില്ല, ലോകേഷ് എൻ്റെ സുഹൃത്തായതുകൊണ്ടും സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കാണാനുമാണ് ഞാൻ കൂലിയുടെ സെറ്റിൽ പോയത്. 45 മിനിറ്റ് സിനിമ കണ്ടു. തീർച്ചയായും സിനിമ 1000 കോടി കളക്‌റ്റ് ചെയ്യും,' സന്ദീപ് കിഷൻ പറഞ്ഞു. കഴിഞ്ഞ വർഷം നടൻ ധനുഷിന്റെ സംവിധനത്തിലെത്തിയ രായ്യൻ എന്ന സിനിമയിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് സന്ദീപ് കിഷൻ. സിനിമ തമിഴ് നാട്ടിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്.

അതേസമയം, സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. നേരത്തെ മെയ് മാസത്തിലാകും കൂലി റിലീസ് ചെയ്യുക എന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും സിനിമയുടെ റിലീസ് വൈകിയേക്കും എന്നാണ് പുതിയ വിവരം. ഓഗസ്റ്റ് 10 ന് സിനിമ റിലീസ് ചെയ്യുന്നതിനാണ് അണിയറപ്രവർത്തകരുടെ പദ്ധതി എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രജനികാന്തിന്റെ ജയിലർ എന്ന ചിത്രം റിലീസ് ചെയ്തത് ഓഗസ്റ്റ് 10-ാം തീയതിയിലായിരുന്നു. ഇത് കണക്കിലെടുത്താണ് അണിയറപ്രവർത്തകരുടെ പുതിയ തീരുമാനം എന്നാണ് സൂചന. ചിത്രം എൽസിയുവിന്റെ ഭാഗമല്ലെന്ന് നേരത്തെ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Sundeep Kishan says that coolie movie will collect 1000 crores

dot image
To advertise here,contact us
dot image