
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വലിയ പ്രതീക്ഷകളോടെയാണ് ഈ പിരീഡ് ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാൽ പ്രേക്ഷകരെ സിനിമ സംതൃപ്തിപ്പെടുത്തിയിരുന്നില്ല. സിനിമയിൽ അഭിനയിക്കാൻ തനിക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടപ്പെടാത്തതുകൊണ്ട് സിനിമ നിരസിക്കുകയായിരുന്നുവെന്നും നടൻ ജീവ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രം. പക്ഷെ അതിലെ ഗെറ്റപ്പ് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ആ വേഷം ഞാൻ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു. നിരവധി സംവിധായകർ സിനിമയിലെ വേഷങ്ങൾക്ക് വേണ്ടി എന്നെ സമീപിച്ചിരുന്നു. പക്ഷെ പാതി മൊട്ട അടിച്ചുള്ള കഥാപാത്രം അല്ലെങ്കിൽ പാതി മീശ ഇല്ലാത്ത കഥാപാത്രം എല്ലാം വരുമ്പോൾ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും നിരവധി ഓഫറുകൾ വന്നിരുന്നു,' ജീവ പറഞ്ഞു.
#Jiiva in recent interview
— Movie Tamil (@MovieTamil4) March 1, 2025
- #LijoJosePellissery ask me for a villain rule in #MalaikottaiVaaliban.
- But I did not like the get up so i did not do that film.pic.twitter.com/ncFsBMAd0y
2024 ജനുവരി 25നായിരുന്നു മലൈക്കോട്ട വാലിബന്‍ റിലീസ് ചെയ്തത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് പ്രശാന്ത് പിള്ളയാണ്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. പരാജയം എന്ന് വിചാരിച്ച സിനിമ എന്നാൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്ന് അടുത്തിടെ സിനിമയുടെ പ്രൊഡ്യൂസർ ഷിബു ബേബി ജോൺ പറഞ്ഞിരുന്നു.
Content Highlights: Jiiva talks about the rejection of Malaikottai Valiban