ഓസ്കർ 2025: വിജയികൾ ആരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം, പ്രതീക്ഷയോടെ 'അനുജ'യും

ഗുനീത് മോംഗയും പ്രിയങ്ക ചോപ്രയും ചേർന്ന് നിർമിച്ച ‘അനുജ’ എന്ന ഷോർട്ട് ഫിലിം മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്

dot image

ലോസാഞ്ചലസ്: ഈ വർഷത്തെ ഓസ്കർ പുരസ്‌കാര നിശയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര വിതരണം നടക്കുന്നത്. ഇന്ത്യൻ സമയം 5.30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. എമ്മി അവാർഡ് ജേതാവായ ഹാസ്യനടനും ടെലിവിഷൻ താരവുമായ കോനൻ ഒബ്രിയാനാണ് ഓസ്‌കർ അവതാരകനായെത്തുന്നത്. ആദ്യമായാണ് ഒബ്രിയാൻ ഓസ്കറിന്റെ അവതാരകനാകുന്നത്.

മികച്ച ചിത്രത്തിന് ഉൾപ്പടെ 13 നോമിനേഷനുകളുമായി ജാക്വസ് ഓഡിയാർഡിന്‍റെ ‘എമീലിയ പെരസാ'ണ് ഓസ്കർ നാമനിർദേശ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇംഗ്ലീഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിർദേശം ഇതാദ്യമാണ്. ദി ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്ക് 10 നാമനിർദേശം വീതവും ലഭിച്ചു.

ഗുനീത് മോംഗയും പ്രിയങ്ക ചോപ്രയും ചേർന്ന് നിർമിച്ച ‘അനുജ’ എന്ന ഷോർട്ട് ഫിലിം മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. ടിമോത്തി ചലമെറ്റ്, അഡ്രിയൻ ബ്രോഡി എന്നിവർ മികച്ച നടനുള്ള മത്സരാർത്ഥികളാണ്. കാർല സോഫിയ, സിന്തിയ എറിവോ, ഡെമി മൂർ, ഫെർണാണ്ട ടോറസ്, മൈക്കി മാഡിസൺ എന്നിവരാണ് മികച്ച നടിക്കായുള്ള പട്ടികയിലുള്ളവർ.

മികച്ച സിനിമ

അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ, കോൺക്ലേവ്, ഡൂൺ പാർട്ട് 2, എമീലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദി സബ്സ്റ്റൻസ്, വിക്കഡ്.

മികച്ച നടൻ

ഏഡ്രിയൻ ബ്രോഡി (ദി ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അൻനോൺ), കോൾമൻ ഡൊമിങ്കോ (സിങ് സിങ്), റെയ്ഫ് ഫൈൻസ് (കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ (ദി അപ്രന്റീസ്)

മികച്ച നടി

മൈക്കി മാഡിസൻ (അനോറ), സിന്തിയ എറീവോ (വിക്കഡ്), കർല സോഫിയ ഗാസ്കോൺ (എമിലിയ പെരസ്), ഡെമി മൂർ (ദി സബ്സ്റ്റൻസ്), ഫെർനാൻഡോ ടോറസ് (ഐ ആം സ്റ്റിൽ ഹിയർ)

മികച്ച സംവിധായകൻ

ഷാക് ഓഡിയ (എമിലിയ പെരസ്), ഷോൺ ബേക്കർ (അനോറ), ബ്രഡി കോർബറ്റ് (ദി ബ്രൂട്ടലിസ്റ്റ്), കോഹലി ഫാർഷ (ദി സബ്സ്റ്റൻസ്), ജയിംസ് മൻഗോൾഡ് (എ കംപ്ലീറ്റ് അൺനോൺ)

മികച്ച സഹനടൻ

യുറ ബോറിസോവ് (അനോറ), കിയേരാൻ കൽക്കിൻ (എ റിയൽ പെയിൻ), എഡ്വേർഡ് നോർട്ടൺ (എ കംപ്ലീറ്റ് അൺനോൺ), ഗയ് പിയേഴ്സ് (ദി ബ്രൂട്ടലിസ്റ്റ്), ജെറിമി സ്ട്രോങ് (ദി അപ്രന്റീസ്)

മികച്ച് സഹനടി

മോണിക്ക ബാർൂറോ (എ കംപ്ലീറ്റ് അൺനോൺ), അരിയാനെ ഗ്രാന്റെ (വിക്കഡ്), ഫെലിസിറ്റി ജോൺസ് (ദി ബ്രൂട്ടലിസ്റ്റ്), ഇസബെല്ല റോസെല്ലിനി (കോൺക്ലേവ്), സോ സൽഡാന (എമീലിയ പെരസ്)

മികച്ച തിരക്കഥ

അനോറ (സീൻ ബേക്കർ ), ദി ബ്രൂട്ടലിസ്റ്റ് ( ബ്രാഡി കോർബെറ്റ് ആന്റ് മോണ ഫാസ്റ്റ്വോൾഡ്), എ റിയൽ പെയിൻ (ജെസി എയ്സൻബെർഗ്), സെപ്റ്റംബർ 5 (മോർടിസ് ബൈന്റർ, ടിം ഫെഹൽബാം, അലക്സ് ഡേവിഡ്), ദി സബ്സ്റ്റൻസ് (കോറാലി ഫാർഗീറ്റ്)

Content Highlights: Oscars 2025 when and where to watch

dot image
To advertise here,contact us
dot image