തിയേറ്ററിൽ വമ്പൻ ഹിറ്റായ നാഗ ചൈതന്യ പടം; 'തണ്ടേല്‍' ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം എത്തും

dot image

നാഗ ചൈതന്യയെ നായകനാക്കി അല്ലു അരവിന്ദ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് 'തണ്ടേൽ'. സായ് പല്ലവിയായിരുന്നു ചിത്രത്തിൽ നായിക. ആഗോളതലത്തില്‍ 96 കോടി രൂപയോളമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മാര്‍ച്ച് ഏഴിന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം എത്തും.

ഫെബ്രുവരി ഏഴിനാണ് തണ്ടേൽ തിയേറ്ററുകളിലെത്തിയത്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രം ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസയാണ് നിർമിച്ചത്. 'ലവ് സ്റ്റോറി' എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തണ്ടേൽ. കടലിന്റെ പശ്‌ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlights: Thandel OTT release date announced

dot image
To advertise here,contact us
dot image