'ഓപ്പൺഹൈമർ പോലെ ആഗോള ശ്രദ്ധ നേടുന്ന സിനിമയാകും രാമായണ'; പ്രതീക്ഷയുമായി നിർമാതാവ്

രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്

dot image

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'രാമായണ'. വലിയ ബഡ്ജറ്റിൽ രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് നിർമാതാവ് നമിത് മല്‍ഹോത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആഗോള മാർക്കറ്റിൽ ശ്രദ്ധ നേടാനുള്ള കെൽപ്പുള്ള ചിത്രമാകും രാമായണ എന്നാണ് നമിത് മല്‍ഹോത്ര പറയുന്നത്.

ഓപ്പൺഹൈമറും ഫോറസ്റ്റ് ഗംപും പോലുള്ള സിനിമകൾ ലാൻഡ്മാർക്കുകളാണ്. ആ സിനിമകളുടെ കഥകൾ സാർവത്രികമാണ്. ഇതും സാർവത്രികമാണെന്ന് താൻ വിശ്വസിക്കുന്നു. തന്റെ ജീവിതത്തിൽ ലഭിച്ച ഭാഗ്യമാണിതെന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന ഒരു സിനിമ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. രൺബീർ കപൂർ, സായി പല്ലവി, യഷ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും യഷ് രാവണനെയും അവതരിപ്പിക്കുന്നു.

ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. ഏകദേശം 835 കോടി രൂപ ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Ramayana Producer Wants To Get The Movie Globally Recognized Like Oppenheimer And Forrest Gump

dot image
To advertise here,contact us
dot image