എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, അക്കൗണ്ടില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് ശ്രേയാ ഘോഷാൽ

ദയവായി ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ടില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കുകയോ ചെയ്യരുത്

dot image

ഗായിക ശ്രേയാ ഘോഷാലിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ശ്രേയ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഫെബ്രുവരി 13 മുതല്‍ അക്കൗണ്ട് തന്റേയോ തന്റെ ടീമിന്റേയോ നിയന്ത്രണത്തില്‍ അല്ലെന്നും അക്കൗണ്ട് തിരിച്ചെടുക്കാനോ ഒഴിവാക്കാനോ കഴിയുന്നില്ലെന്നും ശ്രേയ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രേയ ഈ വിവരം പങ്കുവെച്ചത്.

'എക്‌സ് ടീമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ഓട്ടോ ജനറേറ്റഡ് പ്രതികരണങ്ങള്‍ക്കപ്പുറം മറ്റൊന്നും ഉണ്ടായിട്ടില്ല. ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ അക്കൗണ്ട് കളയാന്‍പോലും പറ്റുന്നില്ല. ദയവായി ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ടില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കുകയോ ചെയ്യരുത്. അക്കൗണ്ട് വീണ്ടെടുക്കുകയാണെങ്കില്‍ ഒരു വീഡിയോയിലൂടെ ഞാന്‍ അപ്‌ഡേറ്റ് ചെയ്യും', ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് ശ്രേയ. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച ശ്രേയയ്ക്ക് അധികം സമയം എടുത്തില്ല ആരാധകരെ സ്വന്തമാക്കാൻ. മലയാളത്തിലും നിരവധി പാട്ടുകള്‍ ശ്രേയ പാടിയിട്ടുണ്ട്.

Content Highlights: Singer Shreya Ghoshal's X account has been hacked

dot image
To advertise here,contact us
dot image