'റെട്രോ മമ്മൂട്ടിയുഗം' മുതൽ നാഗചൈതന്യയുടെ കരിയർ ബെസ്റ്റ് വരെ; ഈ വാരത്തിലെ ഒടിടി റിലീസുകൾ

രേഖാചിത്രം മുതൽ തണ്ടേൽ വരെ, നിരവധി സിനിമകളാണ് ഈ വാരം ഒടിടി റിലീസിന് ഒരുങ്ങുന്നത്

dot image

മാർച്ച് മാസത്തിലെ ആദ്യവാരത്തിൽ തെന്നിന്ത്യയിലെ ഡിജിറ്റൽ ലോകം ഗംഭീര തുടക്കം കുറിക്കുകയാണ്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ നിരവധി സിനിമകളാണ് ഈ വാരം റിലീസിനെത്തുന്നത്. ആസിഫ് അലിയുടെ രേഖാചിത്രം മുതൽ നാഗ ചൈതന്യ നായകനായ തണ്ടേൽ വരെ, നിരവധി സിനിമകളാണ് ഈ വാരം ഒടിടി റിലീസിന് ഒരുങ്ങുന്നത്.

രേഖാചിത്രം

രേഖാചിത്രം

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് 'രേഖാചിത്രം'. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. ചിത്രം മാർച്ച് ഏഴ് മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

തണ്ടേൽ

തണ്ടേൽ

നാഗ ചൈതന്യയെ നായകനാക്കി അല്ലു അരവിന്ദ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് 'തണ്ടേൽ'. സായ് പല്ലവിയായിരുന്നു ചിത്രത്തിൽ നായിക. ആഗോളതലത്തില്‍ 96 കോടി രൂപയോളമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ചിത്രം. മാര്‍ച്ച് ഏഴിന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം എത്തും.

കുടുംബസ്ഥൻ

കുടുംബസ്ഥൻ

മണികണ്ഠനെ നായകനാക്കി രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ഫാമിലി ഡ്രാമ ചിത്രമാണ് 'കുടുംബസ്ഥൻ'. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 27 കോടിയാണ് സിനിമ നേടിയത്. എട്ട്‌ കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങിയത്. ചിത്രം മാർച്ച് ഏഴ് മുതൽ സീ 5 വിലൂടെ സ്ട്രീമിങ് ആരംഭിക്കും.

Content Highlights: Rekhachithram to Thandel, this week OTT releases

dot image
To advertise here,contact us
dot image