ഫസ്റ്റ് ലുക്ക് ഇറങ്ങും മുന്നേ കാന്തയെ നെറ്റ്ഫ്ലിക്സ് ബുക്ക് ചെയ്തു, ടീസർ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്

കാന്തയിലെ റാണ ദഗ്ഗുബതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തായി പുറത്തുവിടുമെന്നും സൂചനയുണ്ട്

dot image

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രമാണ് 'കാന്ത'. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വൻ തുകയ്ക്ക് വിറ്റു പോയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങുന്നതിന് മുന്നേ തന്നെ നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയതായും റിപ്പോർട്ടുകളില്‍ പറയുന്നു.

ഈ മാസം ചിത്രത്തിന്റെ ടീസർ പുറത്തുവിടാൻ അണിയറപ്രവർത്തകർ പ്ലാൻ ചെയ്തതായും റാണ ദഗ്ഗുബതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തായി പുറത്തുവിടുമെന്നും സൂചനയുണ്ട്. നേരത്തെ പുറത്തുവിട്ട ദുൽഖറിന്റെ ക്യാരക്ടർ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ പറയുന്നത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാചിത്രം നിർമ്മിക്കുന്നത്. ജോം വർഗീസ്, പ്രശാന്ത് പോട്ട്ലൂരി തുടങ്ങിയവരും ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Content Highlights: Reportedly, Kanta's OTT rights have been sold for a huge amount

dot image
To advertise here,contact us
dot image