വിജയ് ദേവരകൊണ്ട ഇനി 'റൗഡി ജനാർദ്ദന'; വി ഡി 13 ന്റെ ടൈറ്റിൽ വെളിപ്പെടുത്തി നിർമാതാവ്

രവി കിരൺ കോലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

dot image

ചുരുക്കം സിനിമകൾ കൊണ്ട് തെന്നിന്ത്യയിലാകെ ആരാധകരെയുണ്ടാക്കിയ നടനാണ് വിജയ് ദേവരകൊണ്ട. നടന്റെ അടുത്ത സിനിമ ഏതായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകർ. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ അടുത്ത സിനിമയെക്കുറിച്ച് നിർമാതാവ് ദിൽ രാജു നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

'റൗഡി ജനാർദ്ദന' എന്നായിരിക്കും വിജയ് ദേവരകൊണ്ടയുടെ അടുത്ത ചിത്രത്തിന്റെ പേരെന്നാണ് ദിൽ രാജു വെളിപ്പെടുത്തിയത്. സീതമ്മ വാക്കിറ്റ്‌ലോ സിരിമല്ലെ ചേട്ടുവിൻ്റെ റീ റിലീസുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്റെ നിർമ്മാണത്തിൽ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ, വിജയ് ദേവരകൊണ്ട നായകനാകുന്ന റൗഡി ജനാർദ്ദന എന്ന ചിത്രവും നിതിൻ നായകനാകുന്ന അടുത്ത ചിത്രമായ യെല്ലമ്മയും ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ദിൽ രാജു വിശദീകരിച്ചു. രണ്ട് സിനിമകളും പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയതായും ദിൽ രാജു പറഞ്ഞു. രവി കിരൺ കോലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം വിജയ് ദേവരകൊണ്ട നായകനാകുന്ന 'കിങ്ഡം' എന്ന സിനിമ റിലീസിന് ഒരുങ്ങുന്നുണ്ട്. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ് 30 ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും.

Content Highlights: Vijay Deverakonda’s next with Ravi Kiran Kola to be titled Rowdy Janardhana

dot image
To advertise here,contact us
dot image