ക്യാപ്റ്റന്‍ അമേരിക്കയും മല്ലു സിംഗും തമ്മില്‍ ഒരു ബന്ധമുണ്ട് ഗയ്‌സ്; ഈ പുതിയ ട്രോള്‍ പറഞ്ഞുതരും

ഡാഡ് ജോക്കുകളും ചളി തമാശകളും കുസൃതി ചോദ്യങ്ങളുമായി ഈ സീന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്

dot image

സിനിമാ സീനുകള്‍ രസകരമായ ട്രോളുകള്‍ക്ക് വഴിവെക്കാറുണ്ട്. സിനിമയുടെ സീനുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ട്രോളുകളും ചിലപ്പോള്‍ ഒരു സീരിസ് ഓഫ് ട്രോളുകളും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ട്രോളുകളിലൂടെ ഹിറ്റടിച്ച സീനായിരുന്നു ക്യാപ്റ്റന്‍ അമേരിക്കയുടെ രണ്ടാം ഭാഗമായ വിന്റര്‍ സോള്‍ജിയറിലെ ഒരു സീന്‍.

ഡാഡ് ജോക്കുകളും ചളി തമാശകളും കുസൃതി ചോദ്യങ്ങളുമായി ഈ സീന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്. സിനിമയില്‍ തികച്ചും സീരിയസായ സീനായിരുന്നു ഇതെന്ന കാര്യം പോലും കാണികള്‍ ഏകദേശം മറന്ന മട്ടാണ് ഇപ്പോള്‍.

ഈ ക്യാപ്റ്റന്‍ അമേരിക്ക ട്രോള്‍ സീരിസിന് സമാനമായ ഒന്ന് ഇപ്പോള്‍ ദാ ഒരു മലയാള സിനിമയിലും സംഭവിച്ചിരിക്കുകയാണ്. മല്ലു സിംഗ് എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെ ഒരു രംഗമാണ് ട്രോളുകളില്‍ തരംഗമാകുന്നത്.

ചിത്രത്തിലെ ഈ രംഗം കുസൃതി ചോദ്യങ്ങള്‍ വെച്ചുകൊണ്ടാണ് ട്രോളായി വരുന്നത്. ബിജു മേനോനും മനോജ് കെ ജയനും കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും വരുന്ന ഈ സീന്‍ സിനിമയിലെ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു. ഇപ്പോള്‍ ട്രോളുകളില്‍ ഈ രംഗം കൂടുതല്‍ ചിരി പടര്‍ത്തുകയാണ്.

Content Highlights: A new troll from Mallu Singh movie draws inspiration from Captain America trolls

dot image
To advertise here,contact us
dot image