പാട്ടും വിഷ്വൽസും സൂപ്പർഹിറ്റ്, പക്ഷേ പ്രിയങ്കയുടെ ഡാൻസിന് ട്രോൾപൂരം; വൈറലായി ധനുഷിന്റെ 'ഗോൾഡൻ സ്പാരോ'

ഡാൻസ് പാട്ടിനൊത്ത സിങ്കിൽ അല്ല പോകുന്നതെന്നും മോശം പ്രകടനമാണ് പ്രിയങ്കയുടേത് എന്നും കമന്റുകൾ ഉണ്ട്

dot image

ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 'നിലവുക്ക് എൻ മേല്‍ എന്നടി കോപം'. റായൻ, പവർ പാണ്ടി എന്നീ സിനിമകൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്. വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ സിനിമയ്ക്ക് നിർഭാഗ്യവശാൽ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായില്ല. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളിന് ഇരയായിരിക്കുന്നത്.

ചിത്രത്തിലെ ഹിറ്റായ 'ഗോൾഡൻ സ്പാരോ' എന്ന ഗാനത്തിന്റെ വീഡിയോ സോങ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഗാനത്തിൽ നടി പ്രിയങ്ക മോഹൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു. റിലീസിന് പിന്നാലെ പ്രിയങ്കയുടെ ഡാൻസിനെ ചൂണ്ടിക്കാണിച്ചാണ് ട്രോളുകൾ ഉയരുന്നത്. ഡാൻസ് പാട്ടിനൊത്ത സിങ്കിൽ അല്ല പോകുന്നതെന്നും മോശം പ്രകടനമാണ് പ്രിയങ്കയുടേത് എന്നും കമന്റുകൾ ഉണ്ട്. അതേസമയം, ഗാനത്തിൽ ചെറിയ സമയത്തേക്ക് തന്റെ ചടുലമായ ഡാൻസ് കൊണ്ട് നടി രമ്യ രംഗനാഥൻ കയ്യടി നേടുന്നുണ്ട്.

ഫെബ്രുവരി 21 നായിരുന്നു നിലാവുക്ക് എൻ മേല്‍ എന്നടി കോപം തിയേറ്ററുകളിലെത്തിയത്. ഒപ്പമിറങ്ങിയ പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്രാഗണിൽ നിന്നും സിനിമയ്ക്ക് വലിയ രീതിയിൽ കോമ്പറ്റീഷൻ നേരിട്ടിരുന്നു. ഡ്രാഗൺ 100 കോടിയിലേറെ നേടിയപ്പോള്‍ നീക്കിന് 15 കോടിയില്‍ താഴെയാണ് ലൈഫ് ടൈം കളക്ഷന്‍ നേടാനായത്. ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസ് ആണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം നിർമിച്ചത്.

ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിനായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളി താരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമായി.

Content Highlights: Priyanka Mohan dance from Dhanush film gets troll

dot image
To advertise here,contact us
dot image