
ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി അഖിൽ കാവുങ്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിൾ. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പങ്കുവെച്ചു. ചിത്രം മാർച്ച് 14 ന് തിയറ്ററുകളിലെത്തും. ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാകും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. നടൻ മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ട്രെയ്‌ലർ പങ്കുവെച്ചിട്ടുണ്ട്. നടന് നന്ദി പറഞ്ഞ് ഹരീഷ് പേരടിയും ഫേസ്ബുക്ക് പോസ്റ്റുമായി എത്തി.
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, കല മുരളി ബേപ്പൂർ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിഷാന്ത് പന്നിയങ്കര, പി ആർ ഒ- എ എസ് ദിനേശ്.
Content Highlights: Hareesh Peradi film dasettante cycle trailer shared by Mohanlal