
മാർക്കോ സിനിമ കാണാനുള്ള മനശക്തി ഇപ്പോഴും തനിക്ക് ഇല്ലെന്ന് മെറിൻ ഫിലിപ്പ്. സൂക്ഷ്മ ദർശിനി സിനിമ ഇപ്പോഴും ഇഷ്ടമല്ലാത്ത ഒരുപാട് പേർ ഉണ്ടെന്നും എന്നാൽ ഫാമിലി ഓഡിയൻസിന് ക്ലിക്ക് ആയത് കൊണ്ടാണ് സിനിമ ഹിറ്റായതെന്നും മെറിൻ പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സൂക്ഷ്മ ദർശിനി എന്ന സിനിമയിലെ അഭിനേതാക്കളെ നോക്കിയാൽ നസ്രിയയും ബേസിലും ആണ്. അവിടെ തന്നെ സിനിമ വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. ഇനി ആ സിനിമ ഹിറ്റായില്ലെങ്കിൽ അവരുടെ സ്റ്റാർഡത്തെ അത് ബാധിക്കും. അങ്ങനെ ആലോചിക്കുമ്പോൾ അത്തരം ഒരു പ്രഷറിലാണ് സിനിമ റിലീസായി ഹിറ്റാകുന്നത്. ഇപ്പോഴും പലരും ആ സിനിമയുടെ പല കാര്യങ്ങളും മനസിലായിട്ടില്ലെന്ന് പറയുന്നുണ്ട്. അത് എങ്ങനെ ഹിറ്റായെന്ന് അറിയില്ല എന്ന് ഒത്തിരി പേർ പറയുന്നുണ്ട്. സൂക്ഷ്മ ദർശിനി ഇഷ്ടമാകാത്തവർ ഉണ്ട്. പക്ഷെ ഫാമിലിക്ക് ഈ സിനിമ ക്ലിക്ക് ആയതുകൊണ്ടാണ് ഹിറ്റായത്.
നമ്മുടെ കേരളത്തിൽ ഫാമിലി കൂടുതൽ ഉള്ളത്കൊണ്ട് അത്രയും പ്രേക്ഷകർ ആ സിനിമ കണ്ടു. ഇപ്പോഴും മാർക്കോ കാണാനുള്ള മനശക്തി എനിക്ക് ഇതുവരെ ആയിട്ടില്ല. ടെക്‌നിക്കലി ആണെങ്കിലും മേക്കിങ് ആണെങ്കിലും ടോപ് ആയി നിൽക്കുന്ന സിനിമയാണത്. പക്ഷേ, ഓഡിയൻസ് നോക്കുമ്പോൾ യുവാക്കളാണ് ആ സിനിമ കൂടുതൽ കാണുക. ഫാമിലി ഓഡിയൻസ് ആ സിനിമയിലേക്ക് കയറില്ല,' മെറിൻ ഫിലിപ്പ് പറഞ്ഞു.
Content Highlights: Merin Philip says she doesn't have the energy to watch the movie Marco