
രാഹുൽ ഭട്ട്, സണ്ണി ലിയോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'കെന്നഡി'. കാൻ ഫിലിം ഫസ്റ്റിവലിൽ പ്രീമിയർ ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ആദ്യം മോഹൻലാലിനെ ആയിരുന്നു നായകനായി പ്ലാൻ ചെയ്തരുന്നതെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. എന്നാൽ അത് നടക്കാത്തതിനാൽ തിരക്കഥത്തിൽ ചില മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന കെന്നഡി ആക്കി മാറ്റിയെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
'മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം മനസ്സിലുണ്ടായിരുന്നു. അതിനായി തിരക്കഥയും പൂർത്തിയാക്കി. രാജീവ് രവിയെ ആയിരുന്നു സംവിധായകനായി പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ചിത്രം സംഭവിച്ചില്ല. പിന്നീട് ആ കഥയിൽ ചില മാറ്റങ്ങൾ വരുത്തി ചിത്രീകരിച്ചു. അതായിരുന്നു 'കെന്നഡി', അനുരാഗ് കശ്യപ് പറഞ്ഞു.
മോഹിത് തകൽക്കർ, മേഘ ബർമൻ, കരിഷ്മ മോദി എന്നിവരാണ് കെന്നഡിയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. അഗ്ലി (2013), ദോബാരാ (2022) എന്നിവയ്ക്ക് ശേഷം കശ്യപും ഭട്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സീ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിച്ചത്. ചിത്രം ഇ വര്ഷം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ. ആഷിക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന സിനിമയിലാണ് അനുരാഗ് കശ്യപ് അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ദയാനന്ദ് ബാരെ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അനുരാഗ് അവതരിപ്പിച്ചത്. ഏറെ കൈയടികൾ നേടിയ പ്രകടനമായിരുന്നു അത്.
Content Highlights: Anurag kashyap talks about the dropped Mohanlal film