
ഷാരൂഖ് ഖാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കിങ്'. ജയ് ഘോഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടൻ ഇപ്പോൾ. അതിനിടയിൽ കഴിഞ്ഞ ദിവസം ഐഐഎഫ്എയിൽ പങ്കെടുക്കുന്നതായി നടൻ ജയ്‌പ്പൂരിൽ എത്തിയിരുന്നു. വെള്ള ടി ഷർട്ട് ധരിച്ച് എയർപോർട്ടിന് മുന്നിൽ നിന്ന് ആരാധകരെ കൈ വീശി കാണിക്കുന്ന നടന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒപ്പം നടന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളും.
ഈ ദൃശ്യങ്ങളിൽ ഷാരൂഖിന്റെ തോൾ ഭാഗത്തായി ഒരു കറുത്ത ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി കാണാം. ഇതോടെ കിങ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന് പരിക്കേറ്റോ എന്ന സംശയത്തിലാണ് ആരാധകർ. പലരും തങ്ങളുടെ ആശങ്ക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
King #ShahRukhKhan clicked at Jaipur Airport 😍@iamsrk#SRK #teamshahrukhkhan pic.twitter.com/mpra3bXc8L
— Team Shah Rukh Khan Fan Club (@teamsrkfc) March 7, 2025
ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും കിങ് എന്നാണ് റിപ്പോർട്ട്. ഈ സിനിമയിൽ നടനൊപ്പം മകൾ സുഹാന ഖാനും ഭാഗമാകുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല അഭിഷേക് ബച്ചൻ ചിത്രത്തിൽ വില്ലനായി എത്തും എന്നും വാർത്തകളുണ്ട്. അമിതാഭ് ബച്ചനും മുമ്പ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ഷൂട്ടിങ്. ഷാരൂഖിന്റെ റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാരൂഖ് നായകനായി അവസാനമിറങ്ങിയ മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. പത്താൻ, ജവാൻ, ഡങ്കി എന്നീ സിനിമകൾക്ക് ശേഷമെത്തുന്ന ചിത്രമെന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് 'കിങ്ങി'നായി കാത്തിരിക്കുന്നത്.
Content Highlights: Did Shah Rukh Khan Suffer An Injury Ahead Of King Shoot