എഐ ആയിരുന്നു ഇതിനേക്കാള്‍ ഭേദം; നാദാനിയാന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ

സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിമും ശ്രീദേവിയുടെ മകള്‍ ഖുഷിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

dot image

സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് നാദാനിയാന്‍. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്. മോശം അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഇബ്രാഹിമിന്റെയും ഖുഷിയുടെയും പ്രകടനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ട്രോൾപൂരമാണ്.

സിനിമയിലെ ഒരു സീൻ മുൻനിർത്തിയാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ലഭിക്കുന്നത്. ഇബ്രാഹിന്റെ മുഖത്ത് ഭാവങ്ങൾ ഒന്നും വരുന്നില്ലെന്നും ഇത് എഐ ആണോ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇബ്രാഹിമിന്റെ ഡയലോഗ് ഡെലിവെറിക്കും മോശം അഭിപ്രായങ്ങളാണ് നേടുന്നത്. വളരെ മോശം മോഡുലേഷൻ ആണ് ഇബ്രാഹിമിന്റേതെന്നും നടൻ ഒരു രീതിയിലും അഭിനയിക്കാൻ ശ്രമം നടത്തുന്നില്ലെന്നും കമന്റുകളുണ്ട്. ഖുഷി കപൂറിന്റെ പ്രകടനത്തിനും ഒരുപോലെ വിമർശനം ലഭിക്കുന്നുണ്ട്. ഇബ്രഹാമിനും ഖുഷിക്കുമിടയിൽ യാതൊരു കെമിസ്ട്രിയും ഇല്ലെന്നും ഇരുവരും പരസ്പരം ആരാണ് മോശം അഭിനേതാവ് എന്ന് തെളിയിക്കാനുള്ള മത്സരത്തിലുമാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ എഴുതുന്നത്.

കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഷോന ഗൗതമാണ്. ഷോനയുടെ ആദ്യ സിനിമയായ 'നാദാനിയാന്‍' ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് പറയുന്നത്. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന മിഡില്‍ക്ലാസ് പയ്യന്റെയും ആദ്യപ്രണയത്തിന്റെ കഥയാണ് നാദാനിയാന്‍ പറയുന്നത്. ഇബ്രാഹിമിന്റേതായി മൂന്ന് ചിത്രങ്ങളാണ് 2025-ല്‍ റിലീസിനൊരുങ്ങുന്നത്. നാദാനിയാന് പുറമേ, കജോളിനും പൃഥ്വിരാജിനുമൊപ്പം അഭിനയിക്കുന്ന സര്‍സമീന്‍, മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ദിലേര്‍ എന്നിവയും റിലീസിന് തയ്യാറെടുക്കുകയാണ്. ദിലേറിലൂടെ ഇബ്രാഹിമിന്റെ നായികയായി സൗത്ത് സെന്‍സേഷന്‍ ശ്രീലീല ബോളിവുഡിലേക്ക് അരങ്ങേറുന്നു എന്നതും വലിയ വാര്‍ത്തയായിരുന്നു.

Content Highlights: Ibrahim Ali Khan gets heavily trolled after nadaaniyan release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us