
തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയ്ക്കായി തമിഴകം മുഴുവൻ കാത്തിരിപ്പിലാണെന്ന് പറയുകയാണ് നടൻ മാധവൻ. വർഷങ്ങൾക്ക് മുമ്പ് ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് പിറന്നത്. അവര്‍ രണ്ടുപേരം വീണ്ടും ഒന്നിക്കുമ്പോള്‍ അതിലും മികച്ച സിനിമ പ്രതീക്ഷിക്കുന്നതായും നടൻ പറഞ്ഞു. കുമുദം ചാനലിനോട് സംസാരിക്കുകയായിരുന്നു മാധവന്‍.
തഗ് ലൈഫ് എന്ന സിനിമയുടെ കാര്യത്തില്‍ താൻ വളരെയധികം എക്‌സൈറ്റഡാണ്. താൻ മാത്രമല്ല, തമിഴ് സിനിമാ വ്യവസായം മുഴുവന്‍ ആ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അപാരമായ അറിവുള്ള, ഇതിഹാസതുല്യരായ രണ്ടുപേരാണ് കമൽ ഹാസനും മണിരത്നവും. ഇതിന് മുമ്പ് അവര്‍ ഒന്നിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ രണ്ടുപേരം വീണ്ടും ഒന്നിക്കുമ്പോള്‍ പഴയതിനെക്കാള്‍ മികച്ച ഒരു സിനിമ തന്നെ പ്രതീക്ഷിക്കുന്നുണ്ട് എന്ന് മാധവൻ പറഞ്ഞു.
ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍.
Content Highlights: R Madhavan talks about Thug Life movie