
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദേവ. ഒരു പൊലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമ മലയാളത്തിൽ ഹിറ്റായ മുംബൈ പൊലീസിന്റെ റീമേക്കാണ്. എന്നാൽ ചിത്രത്തിന് തിയേറ്ററുകളിൽ അത്ര സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ഉടൻ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റിലീസ് തീയതി എന്നായിരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. ഈ വർഷം ജനുവരി 31 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്ക് വലിയ വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയർന്നിരുന്നു. 80 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ആഗോളതലത്തിൽ 50 കോടിയോളം രൂപ മാത്രമാണ് നേടിയത്.
പൂജ ഹെഗ്‌ഡെയാണ് സിനിമയിൽ നായികയായി എത്തിയത്. പവയിൽ ഗുലാട്ടി, പ്രാവേഷ് റാണാ, മനീഷ് വാധ്വാ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന അഭിനേതാക്കൾ. ബോബി സഞ്ജയ്, ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിച്ചത്.
Content Highlights: Deva movie to stream in OTT soon