
മമ്മൂട്ടിയുടെ ഓൺ സ്‌ക്രീൻ ലുക്ക് പോലെ തന്നെ ആരാധകരുണ്ട് അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ സ്റ്റില്ലുകൾക്കും. മമ്മൂട്ടിയുടെ ഒരോ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ പതിവ് പോലെ നടന്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എയർപോർട്ടിൽ നിന്നും പുറത്തേക്ക് വരുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. വീഡിയോയിൽ മമ്മൂട്ടിക്കൊപ്പം ദുൽഖറിനെയും കാണാം.
വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. 'എ റോയൽ സൗത്ത് ഇന്ത്യൻ ഫാമിലി', 'സ്റ്റൈലിഷ് മെഗാ ഫാമിലി' എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഹനുമാൻകൈൻഡിൻ്റെ ഏറ്റവും പുതിയ ഗാനമായ 'റൺ ഇറ്റ് അപ്പി'ന്റെ അകമ്പടിയോടെയാണ് ഈ വീഡിയോ വൈറലാകുന്നത്. മമ്മൂട്ടിയ്ക്കൊപ്പം പത്നി സുള്‍ഫത്തും മകള്‍ സുറുമിയും കൂടിയുണ്ട്.
നേരത്തെ മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുടി ചീകി പിന്നിലേക്കാക്കി, കൂളിംഗ് ഗ്ലാസ് വെച്ച് നീല ഷർട്ടും പാന്റും ധരിച്ച് നടന്ന് പോകുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ട്രെൻഡിങ് ആയത്. മികച്ച സ്വീകരണമാണ് ഈ വീഡിയോയ്ക്കും ലഭിച്ചത്. 'സ്വാഗ് കാ ബാപ്പ്', ഓറ 1000 +, '73 വയസുള്ള ചുള്ളൻ' എന്നിങ്ങനെയായിരുന്നു കമന്റുകൾ.
ബസൂക്ക, കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. കളങ്കാവലിന്‍റെ ഫസ്റ്റ് ലുക്കിന് വൻ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഏപ്രില്‍ പത്തിനാണ് ബസൂക്ക് തിയേറ്ററുകളിലെത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Content HIghlights: Mammootty and Dulquer Salmaan new video goes viral