ഹൊറര്‍ കോമഡിയുമായി മാത്യു തോമസ്, അഞ്ച് ഭാഷകളിൽ ഒരുങ്ങി 'നൈറ്റ് റൈഡേഴ്സ്'; ഷൂട്ടിംഗ് പൂർത്തിയായി

പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കള്‍

dot image

മലയാളത്തിലെ പ്രമുഖ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാട് നടന്ന അവസാന ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

നീലവെളിച്ചം, അഞ്ചക്കള്ളകൊക്കന്‍, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മ്മാണത്തിനു ശേഷം എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് പുതുപ്പറമ്പില്‍, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിമല്‍ ടി.കെ, ഗുര്‍മീത് സിംഗ്, കപില്‍ ജാവേരി എന്നിവരാണ് സഹനിര്‍മ്മാണം. ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കള്‍. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് തിങ്ക് മ്യൂസിക്ക് കരസ്ഥമാക്കി.

നൈറ്റ് റൈഡേഴ്സ് ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിജേഷ് താമി, ഡി ഓ പി- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്ക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, ആക്ഷന്‍സ് - കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍ - വിക്കി, ഫൈനല്‍ മിക്‌സ് - എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം - മെല്‍വി ജെ,വി എഫ് എക്‌സ് - പിക്‌റ്റോറിയല്‍ എഫ് എക്‌സ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍ - നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡാവിസണ്‍.സി ജെ,സ്റ്റില്‍സ് - സിഹാര്‍ അഷ്റഫ്, ഡിസൈന്‍ - എസ്.കെ.ഡി, പി.ആര്‍.ഒ.- പ്രതീഷ് ശേഖര്‍

Content Highlights: Mathew Thomas film Night riders shoot wrapped

dot image
To advertise here,contact us
dot image