യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ചവരെ അറിയാം, എനിക്ക് അതിൻ്റെ ആവശ്യമില്ല; ശ്രുതി രജനികാന്ത്

കല്യാണം കഴിക്കുന്നില്ല എന്നു പറഞ്ഞാൽ അടിയാകും. പ്രായമാകുമ്പോൾ ഒപ്പം ആരും ഉണ്ടാകില്ല എന്നാണ് അവർ പറയുന്നത്

dot image

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. ചുരുക്കം കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ശ്രുതി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി ഗതികെട്ട് കല്യാണം കഴിക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്നും ശ്രുതി പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം മനസുതുറന്നത്‌.

'കല്യാണത്തിന്റെ കാര്യം വരുമ്പോൾ ആണ് വീട്ടിൽ അടി. അല്ലാതെ മറ്റെല്ലാ കാര്യങ്ങൾക്കും അവർ എനിക്കു സപ്പോർട്ട് ആണ്. ബിസിനസ് തുടങ്ങാൻ പോകുകയാണെന്ന് പറ‍ഞ്ഞപ്പോളും അഭിനയിക്കാൻ തുടങ്ങിയപ്പോഴുമെല്ലാം എനിക്ക് വലിയ പിന്തുണയാണ് തന്നത്. എന്നാൽ കല്യാണം കഴിക്കുന്നില്ല എന്നു പറഞ്ഞാൽ അടിയാകും. പ്രായമാകുമ്പോൾ ഒപ്പം ആരും ഉണ്ടാകില്ല എന്നാണ് അവർ പറയുന്നത്. എനിക്ക് എന്റെ അനിയൻ ഉണ്ടാകുമെന്ന് ഞാൻ അവരോട് പറയും'.

'യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം. അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല. എന്റെ അനിയൻ ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞാലും അവന്റെ വീട്ടിൽ കയറിച്ചെന്ന് ബാധ്യത ആകാനൊന്നും ‍ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ അനിയൻ എന്നെ പുറത്താക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല. അതിനുള്ള അവസരം ഞാനവന് കൊടുക്കില്ല. പിന്നെ ഏതൊരു റിലേഷൻ ആയാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ആവശ്യമില്ല', ശ്രുതി പറഞ്ഞു.

Content Highlights: Shruthi rajinikanth talks about marriage

dot image
To advertise here,contact us
dot image