ലൊക്കേഷനിൽ നിന്ന് ചിത്രങ്ങളും വീഡിയോയും തുടരെ തുടരെ ലീക്കാകുന്നു; കർശന നടപടികൾക്കൊരുങ്ങി രാജമൗലിയും സംഘവും

സിനിമയിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ചില നിര്‍ണ്ണായക വിവരങ്ങൾ അടങ്ങുന്ന രംഗമാണ് ലീക്കായത്

dot image

എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന 'എസ്എസ്എംബി 29' എന്ന സിനിമയുടെ ചിത്രീകരണം ഒഡീഷയിലെ കോരാപുട്ടിയില്‍ നടക്കുകയാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ലൊക്കേഷൻ വീഡിയോ ചോർന്നത് വലിയ വാർത്തയായിരുന്നു. മഹേഷ് ബാബുവും മലയാളിതാരം പൃഥ്വിരാജും അഭിനയിക്കുന്ന ഒരു രംഗമാണ് ചോര്‍ന്നത്. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ സിനിമയുടെ സെറ്റിൽ സുരക്ഷ കർശനമാക്കിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ചില നിര്‍ണ്ണായക വിവരങ്ങൾ അടങ്ങുന്ന രംഗമാണ് ലീക്കായത്. ഇതിൽ രാജമൗലി അത്യധികം ക്ഷുഭിതനാണെന്നാണ് വിവരം. വീഡിയോ ചോര്‍ന്ന സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചിത്രത്തിന്‍റെ അണിയറക്കാരുടെ തീരുമാനം എന്നും സൂചനകളുണ്ട്.

നേരത്തെ സിനിമയ്ക്കായി ഒരു കൂറ്റൻ സെറ്റ് നിർമിക്കുന്നതിന്റെ ലൊക്കേഷൻ ചിത്രങ്ങളും ചോർന്നിരുന്നു. തുടരെ തുടരെ സിനിമയുടെ വിവരങ്ങൾ ലീക്കാകുന്നതിൽ അണിയറപ്രവർത്തകർ ആശങ്കയിലാണ് എന്നാണ് വിവരം.

1000-1300 കോടി ബജറ്റിലാകും എസ്എസ്എംബി 29 ഒരുങ്ങുക. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്രിയങ്ക ചോപ്രയാണ് നായിക. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: SSMB 29 team tightens the security after the leaking of location video

dot image
To advertise here,contact us
dot image